കനത്ത മഴയിൽ മുങ്ങി മധ്യപ്രദേശിലെ റെയിൽവേ ട്രാക്ക്; വെള്ളക്കെട്ടിലൂടെ ട്രെയിൻ നയിച്ച് പോയിൻ്റ്മാൻമാർ

July 26, 2024

മധ്യപ്രദേശിലെ സ്ലീമനാബാദിനും ദുണ്ടി സ്റ്റേഷനുകൾക്കുമിടയിൽ കനത്ത മഴയെത്തുടർന്ന് വെള്ളം നിറഞ്ഞ ട്രാക്കുകളിലൂടെ പോയിൻ്റ്മാൻമാർ ട്രെയിനിനെ നയിക്കുന്ന കാഴ്ച ശ്രദ്ധനേടുകയാണ്. കനത്ത വെള്ളക്കെട്ടിൽ ഗിയറും കുടകളും ടോർച്ച് ലൈറ്റും ഉപയോഗിച്ച് ഉദ്യോഗസ്ഥർ ട്രെയിനിന് മുന്നിലൂടെ നടന്ന് സുരക്ഷിതമായി ട്രെയിൻ കടന്നുപോകാൻ സഹായിച്ചു. സംഭവത്തിൻ്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പലരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

‘മധ്യപ്രദേശിലെ സ്ലീമനാബാദിനും ദുണ്ടി സ്റ്റേഷനുമിടയിൽ വെള്ളക്കെട്ട് കാരണം ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ ട്രെയിനിലേക്കുള്ള വഴി കാണിക്കാൻ പോയിൻ്റുകൾ ട്രാക്കുകൾക്കിടയിൽ നടന്നു’ എന്ന് കുറിപ്പ് വിഡിയോയ്‌ക്കൊപ്പം പങ്കുവെച്ചിരുന്നു. സ്യൂട്ട് ധരിച്ച മൂന്ന് പേർ ഗിയറും കുടയും എടുത്ത് ട്രെയിനിന് മുന്നിലൂടെ നടക്കുന്നത് വിഡിയോയിൽ കാണാം. ട്രാക്കിൽ അവർ ഓരോ ചുവടും ശ്രദ്ധയോടെ നടക്കുമ്പോൾ, ട്രെയിൻ അവരുടെ പുറകിൽ ചെറിയ വേഗതയിൽ നീങ്ങുന്നത് കാണാം. ട്രാക്കുകൾ പൂർണമായും വെള്ളത്തിനടിയിലായതിനാൽ ലോക്കോ പൈലറ്റിനെ യാത്ര കുഴപ്പിച്ചപ്പോഴാണ് പോയിൻ്റ്മാൻമാർ മുൻപേ നടന്നത്.

Read also: ‘ഇത് പുത്തൻ അദ്ധ്യായം’; വൈഷ്‌ണവി സായ്‌കുമാർ ഇനി പഞ്ചാഗ്നിയിൽ!

ജൂലൈ 25-നാണ് വിഡിയോ സമൂഹമാധ്യങ്ങളിൽ ഷെയർ ചെയ്‌തത്. നിരവധി ആളുകൾ വിഡിയോയ്ക്ക് കമന്റുകളുമായി എത്തി. അതോടൊപ്പം, സമ്മിശ്രമായ അഭിപ്രായങ്ങളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ട്രാക്കിൽ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ പതിയിരിക്കുന്നുണ്ടെങ്കിൽ നടക്കുന്നവരെ ബാധിക്കും എന്നതരത്തിലും ആളുകൾ കമന്റ്റ് ചെയ്യുന്നു.

Story highlights- pointsmen lead train through waterlogged track