മഴക്കാലമെത്തി; ഒഴിവാക്കാം ഏതാനും ഭക്ഷണ വിഭവങ്ങൾ
മഴ കനത്തുതുടങ്ങി. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സമയം കൂടിയാണ് ഇത്. മഴക്കാലത്ത് കഴിക്കുന്ന ഭക്ഷണ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ചില ഭക്ഷണങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് ആരോഗ്യകരം. എന്തെല്ലാം ഭക്ഷണങ്ങളാണ് മഴക്കാലത്ത് ഒഴിവാക്കേണ്ടത് എന്ന് നോക്കാം.
ഏറെ ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണെങ്കിലും ഇലക്കറികള്‍ മഴക്കാലത്ത് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇലക്കറികള്‍ കാരണമായേക്കാം. മഴക്കാലത്ത് ഇലകളിലും മറ്റും ബാക്ടീരിയകളും ഫംഗസുമൊക്കെ പിടിപെടാന്‍ സാധ്യത കൂടുതലാണ്. ഇവ മനുഷ്യശരീരത്തില്‍ പ്രവേശിച്ചാലും അസുഖങ്ങള്‍ക്ക് കാരണമാകും. ഇലക്കറികള്‍ മഴക്കാലത്ത് ഉപയോഗിക്കുകയാണ് ചൂടുവെള്ളത്തില്‍ ശ്രദ്ധയോടെ കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Read also: CO2 ഉപയോഗിച്ച് വെണ്ണ ഉണ്ടാക്കി കാലിഫോർണിയയിലെ സ്റ്റാർട്ടപ്പ് കമ്പനി!
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മഴക്കാലത്ത് കഴിക്കുന്നത് അത്ര നല്ലതല്ല. കാരണം ഇവ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. മഴക്കാലത്ത് പൊതുവെ ദഹനപ്രവര്‍ത്തനം മന്ദഗതിയിലായിരിക്കും നടക്കുക. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. മഴക്കാലത്ത് പാകം ചെയ്യുമ്പോള്‍ വൃത്തിയിലും ശ്രദ്ധയോടെയും പാകം ചെയ്യുന്നതും ആരോഗ്യകരമാണ്.
Story highlights-Some foods can be avoided during the rainy season