കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് പൂക്കച്ചവടക്കാരിയായി; മാസ വരുമാനം 13 ലക്ഷം
കോർപ്പറേറ്റ് ജോലി ചെയ്ത് മടുത്തവർ അവരുടെ വ്യക്തിപരമായ ഇഷ്ടങ്ങളിലൂടെ സമ്പാദിക്കുന്നത് മുൻപും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, സമ്മാനമായ വിജയം കൈവരിച്ച ഒരു പെൺകുട്ടിയുടെ ജീവിതഗാഥ ശ്രദ്ധനേടുകയാണ്. 2020-ൽ, ന്യൂയോർക്ക് സിറ്റിയിൽ പരസ്യ മാർക്കറ്റിങ് രംഗത്ത് കോർപ്പറേറ്റ് ജോലികളിൽ മൂന്ന് വർഷം ജോലി ചെയ്തശേഷം, വിയന്ന ഹിൻ്റ്സെ എന്ന യുവതി ഒരു മാറ്റം ആഗ്രഹിച്ചുതുടങ്ങി.
അങ്ങനെ കഴിഞ്ഞ ഓഗസ്റ്റിൽ അവർ സ്വന്തമായി ഒരു പുഷ്പ കമ്പനി ആരംഭിച്ചു. അതിനുശേഷം 36 ലക്ഷം രൂപ വരുമാനവും 3.7 ലക്ഷം രൂപ അധിക മായും നേടി. കഴിഞ്ഞ മാസം മാത്രം വിയന്ന ഹിൻ്റ്‌സെ 13 ലക്ഷം രൂപയാണ് നേടിയത്.
ഒരു ഫ്ലവർ ട്രക്കാണ് യുവതിക്കുള്ളത്. ഈ ബിസിനസ്സ് മൂന്ന് തരത്തിൽ പണം കൊണ്ടുവരുന്നു. പോപ്പ്-അപ്പ് ഇവൻ്റുകൾ, കോർപ്പറേറ്റ് ബുക്കിംഗുകൾ, വീഡിയോ ഷൂട്ടുകൾ എന്നിവയിലൂടെയാണ് അത്. പണം സമ്പാദിക്കുന്നതിന് അവർ ലളിതമായ ഒരു വാചകവും കണ്ടെത്തി,-‘ നിങ്ങൾ നിങ്ങളുടെ ജീവിതം സന്തോഷത്തോടെയാണ് ജീവിക്കുന്നതെങ്കിൽ, പണം പിന്തുടരും’!.
Read also: കനത്ത മഴയിൽ മുങ്ങി മധ്യപ്രദേശിലെ റെയിൽവേ ട്രാക്ക്; വെള്ളക്കെട്ടിലൂടെ ട്രെയിൻ നയിച്ച് പോയിൻ്റ്മാൻമാർ
എന്നിരുന്നാലും, കോർപ്പറേറ്റ് ലോകം ഉപേക്ഷിച്ചതിന് ശേഷമുള്ള വിയന്ന ഹിൻ്റ്‌സെയുടെ ആദ്യത്തെ ബിസിനസ്സ് ആയിരുന്നില്ല പൂക്കച്ചവടം. 2020-ൽ, അന്നത്തെ 24-കാരി സ്വന്തം ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി ആരംഭിച്ചു, 2022 സെപ്റ്റംബറിൽ, അവളുടെ അപ്പാർട്ട്മെൻ്റിൽ നിന്ന് ഏജൻസി നടത്തുന്നതിനിടയിൽ ലോസ് ഏഞ്ചൽസിലേക്ക് മാറി. അതിനിടയിലും മനസിൽ കരുതിയ പുഷ്പ ബിസിനസ് വൈകാതെ സാക്ഷാത്കരിക്കുകയായിരുന്നു.
Story highlights- woman left corporate job and started flower selling business earns 13 lakh