‘കല്ലാണോ മണ്ണാണോ’: പ്രേക്ഷകർ കയ്യടിച്ച സുരാജിന്റെ ഗാനം പുറത്തുവിട്ട് ‘തെക്ക് വടക്ക്’ ടീം
രണ്ടാം വാരത്തിലേക്ക് കടക്കുന്ന തെക്ക് വടക്ക് സിനിമയിൽ വിനായകന്റെയും സുരാജ് വെഞ്ഞാറമ്മൂടിന്റെയും പെർഫോമൻസ് ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. സുരാജിന്റെ അത്യപൂർവ്വ അഭിനയ മികവുകൾ നിറഞ്ഞ ഗാനം പുറത്തുവിട്ടിരിക്കുകയാണ് സിനിമ. സാം സി.എസ് സംഗീതം നിർവ്വഹിച്ച ഗാനത്തിലെ വരികൾ റഫീഖ് അഹമ്മദിന്റേതാണ്. കെ. ജെ ജീമോനാണ് ഗാനം ആലപിച്ചിട്ടുള്ളത്. ( Thekku Vadakku movie song released )
അരിമിൽ ഉടമയായ ശങ്കുണ്ണിയായാണ് സിനിമയിൽ സുരാജ് വേഷമിടുന്നത്. സിനിമയിൽ റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയറായ മാധവനാണ് വിനായകൻ. ആദ്യപാതിയിൽ വിനായകനും രണ്ടാം പാതിയിൽ സുരാജും നിറഞ്ഞാടുന്ന സിനിമ അൻജന- വാർസാണ് നിർമ്മിച്ചത്. കുടുംബപ്രേക്ഷകരുടെ സ്വീകാര്യത ലഭിച്ച സിനിമ എസ്. ഹരീഷിന്റെ ‘രാത്രികാവൽ’ എന്ന കഥയെ അടിസ്ഥാനമാക്കിയാണ്. രണ്ടു ശത്രുക്കളും അവരുടെ വ്യത്യസ്തമായ പകയുമാണ് ചിത്രം പറയുന്നത്.
ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവതാര നിരയാണ് സിനിമയിൽ ഒന്നിക്കുന്നത്. ഗുരുവായൂർ അമ്പലനടയിൽ, വാഴ എന്നീ സിനിമകൾക്കു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങി നൂറോളം അഭിനേതാക്കൾ ചിത്രത്തിലുണ്ട്.
ഡിഒപി: സുരേഷ് രാജൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, ശബ്ദ മിശ്രണം: അജിത് എ ജോർജ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ശബ്ദലേഖനം: നിധിൻ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിലുള്ളത്.
Story highlights : Thekku Vadakku movie song released