വേറിട്ട വേഷങ്ങളിൽ അർജുൻ അശോകനും അനശ്വരയും; ‘എന്ന് സ്വന്തം പുണ്യാളൻ’ ജനുവരിയിൽ

December 3, 2024

മഹേഷ് മധു സംവിധാനം ചെയ്യുന്ന ‘എന്ന് സ്വന്തം പുണ്യാള’ന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ റിലീസായി. കഴിഞ്ഞ 12 വർഷമായി നിരവധി അഡ്വെർടൈസ്‌മെന്റുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഇതുവരെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും ഒപ്പം അനശ്വര രാജനും ഒരുമിക്കുന്നത്. ( Ennu swantham punyalan release on January )

സാംജി എം ആന്റണിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. പുണ്യാളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ പ്രേക്ഷകരിൽ ഉദ്വേഗവും ആകാംഷയും ഉണർത്തുന്നുണ്ട്. അടുത്തകാലത്ത് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ കേന്ദ്ര കഥാപാത്രമായ താരങ്ങളായ അനശ്വര രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ.

സാം സി എസ്സ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീന രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവർ പുണ്യാളനിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിർമ്മാണം നിർവഹിക്കുന്നത്.

Read Also : ടൊവിനോയുടെ നായികയായി തൃഷ; ‘ഐഡന്റിറ്റി’ 2025 ജനുവരിയിൽ തീയേറ്ററുകളിലേക്ക്!

ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ:- എക്സികുട്ടിവ് പ്രൊഡ്യൂസർ: ജോഷി തോമസ് പള്ളിക്കൽ, ഡി ഓ പി: റെണദീവ്, എഡിറ്റർ: സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ്: ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ: അപ്പു മാരായി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, സൗണ്ട് മിക്സിങ്: കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ: വിമൽ രാജ് എസ്, വി എഫ് എക്സ്: ഡിജിബ്രിക്ക്സ്, ലിറിക്‌സ്: വിനായക് ശശി കുമാർ, കളറിസ്റ്റ്, രഘുരാമൻ, ആക്ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു, മേക്കപ്പ്: ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ: ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്,ഡിസൈൻ: സീറോ ഉണ്ണി, മാർക്കറ്റിംഗ് കൺസൾട്ടന്റ്: അനന്തകൃഷ്ണൻ.പി.ആർ, പി ആർ ഓ: ശബരി.

Story highlights : Ennu swantham punyalan release on January