കുടുംബത്തിന്റെ കരുതൽ ഏറ്റെടുത്ത ‘എക്സ്ട്രാ ഡീസന്റ് ബിനു’ : ED യുടെ സ്നീക് പീക് റിലീസായി

December 29, 2024

ക്രിസ്മസ് റിലീസായി തീയേറ്ററിലെത്തി രണ്ടാം വാരത്തിലേക്ക്‌ കടക്കുമ്പോൾ ഹൗസ് ഫുൾ-ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറുന്ന കുടുംബ പ്രേക്ഷകരുടെ പ്രിയ ചിത്രം എക്സ്ട്രാ ഡീസന്റിന്റെ സ്നീക് പീക്ക് റിലീസായി. തന്റെ കുടുംബത്തിന്റെ കാര്യത്തിൽ ബിനു നൽകുന്ന കരുതൽ വെളിവാക്കുന്നതാണ് സ്നീക്ക് പീക് വിഡിയോ. സുരാജ് വെഞ്ഞാറമ്മൂടിന്റെ കരിയർ ബെസ്റ്റ്‌ പ്രകടനം നൽകിയ ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടി മികച്ച തിയേറ്റർ കളക്ഷൻ നേടി മുന്നേറുകയാണ്. ( Sneak peek of Extra Decent released )

ആമിർ പള്ളിക്കാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. പ്രേക്ഷകരുടെ അഭ്യർത്ഥനമാനിച്ച് രണ്ടാം വാരത്തിൽ എക്സ്ട്രാ ഡീസന്റിന്റെ പ്രദർശനം അഡിഷണൽ സ്‌ക്രീനുകളിലേക്ക് ആഡ് ഓൺ ചെയ്തിട്ടുണ്ട്. അവധി ദിനങ്ങളിലും വാരാന്ത്യങ്ങളിലും അഡിഷണൽ ഷോകളുമായി പ്രേക്ഷകഹൃദയം കീഴടക്കുകയാണ് എക്സ്ട്രാ ഡീസന്റ്.

സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അങ്കിത് മേനോൻ ആണ് ഇ ഡിയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി നിർമ്മിക്കുന്നത്.

Read Also : ‘സുരാജ് വെഞ്ഞാറമ്മൂടിന്റെ ത്രസിപ്പിക്കുന്ന വൺമാൻ ഷോ’; എക്സ്ട്രാ ഡീസന്റിനെ അഭിനന്ദിച്ച് സംവിധായകൻ പദ്മകുമാർ..!

ഇ.ഡി (എക്സ്ട്രാ ഡീസന്റ് അണിയറ പ്രവർത്തകർ; കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ : ആഷിഫ് അലി, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

Story Highlights : Sneak peek of Extra Decent released