40+ എക്സ്ട്രാ സ്‌ക്രീനുകൾ; മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം തമിഴ്നാട്ടിൽ ട്രെൻഡിങ്ങായി ‘ഐഡന്റിറ്റി’

January 3, 2025

‘ഫൊറൻസികി’ന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. 2025 ലെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. നിലവാരമുള്ള ചിത്രമാണെന്നും, നല്ല മേക്കിങാണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ച് പ്രേക്ഷകരുടെ പറയുന്നത്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. ( Identity getting more screens in Tamilnadu )

രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ നാൽപതോളം എക്സ്ട്രാ സ്‌ക്രീനുകളാണ് കൂട്ടിയിരിക്കുന്നത്. തൃഷ, വിനയ് റായ് എന്നിവർ തമിഴ് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഹിറ്റ് താരങ്ങളാണ് കൂടാതെ ‘മാരി 2’ എന്ന ഒറ്റ ചിത്രത്തിലൂടെ ടൊവിനോ തോമസും തമിഴ്നാട്ടിൽ ആരാധക വൃത്തം സൃഷ്ടിച്ചിരുന്നു. എ.ആർ.എമ്മിനും മികച്ച ബോക്സ് ഓഫിസ് പ്രതികരണമാണ് തമിഴ്നാട്ടിൽ ലഭിച്ചത്.

രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്

Read Also : സാധാരണയിൽ അസാധാരണ കഥാവഴി; തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലടിപ്പിച്ച് ഐഡന്റിറ്റി..!

ഐഡന്റിറ്റിയില്‍ നിറഞ്ഞുനില്‍ക്കുന്നത് മൂന്ന് കഥാപാത്രങ്ങളാണ്. ഹരനും ആലിഷയും അലനും. ഹരനായി നിറഞ്ഞാടിയിരിക്കുകയാണ് ടൊവിനോ തോമസ്. തന്റെ ചെറു ചലനം പോലും കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ നിന്ന് വിട്ടുനില്‍ക്കാത്ത വിധം ജാഗ്രത കാട്ടിയിട്ടുണ്ട് പ്രകടനത്തില്‍ ടൊവിനോ തോമസ്. അലൻ ജേക്കബായി വിനയ് റായ് സിനിമയുടെ നെടുംതൂണാകുന്നു. രൂപത്തിലും ഭാവത്തിലും സൂക്ഷ്‍മത പുലര്‍ത്തിയാണ് ചിത്രത്തില്‍ നടൻ വിനയ് റോയ് പകര്‍ന്നാടിയിരിക്കുന്നത്.

Story highlights : Identity getting more screens in Tamilnadu