“ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം അഭിനയിച്ചത്”; മോഹൻലാലിനെ കുറിച്ച് കണ്ണപ്പ താരം വിഷ്ണു മഞ്ചു!

January 25, 2025

ഇന്ത്യൻ സിനിമ ചരിത്രത്തിലെ പുരാണ ചിത്രങ്ങൾക്കൊപ്പം കളം നിറയ്ക്കാൻ മറ്റൊരു ചിത്രം കൂടി റിലീസിനൊരുങ്ങുകയാണ്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത് മോഹൻ ബാബു നിർമിക്കുന്ന തെലുഗു ഭാഷാ ചിത്രമായ കണ്ണപ്പയാണ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ വിശേഷവും പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. (Kannappa Actor Vishnu Manchu About Mohanlal)

വൻ താരനിര തന്നെയാണ് കണ്ണപ്പയ്ക്കായി ഒരുങ്ങുന്നത്. കണ്ണപ്പയായി വിഷ്ണു മഞ്ചു എത്തുന്ന ചിത്രം പല തലത്തിലും വ്യത്യസ്തത പുലർത്തുന്നുണ്ട്. ചിത്രത്തിലെ കാമിയോ എൻട്രികൾ തന്നെയാണ് പ്രധാന ആകർഷണം. മോഹൻലാൽ, അക്ഷയ് കുമാർ, കാജൽ അഗർവാൾ, പ്രഭാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. പരമശിവനായാണ് അക്ഷയ് ചിത്രത്തിൽ എത്തുന്നത്. കിരാതനായി എത്തുന്ന മോഹൻലാലിൻറെ പോസ്റ്ററും മുൻപ് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Read also: ‘ഇതാണ് മമ്മൂട്ടി ചേട്ടന്റെ കഥ’; റോളക്സിന് പകരം ആസിഫ് അലിയുടെ സ്നേഹ ചുംബനം..!

ഇപ്പോഴിതാ, മോഹൻലാലിനെ കുറിച്ച് നടൻ വിഷ്ണു മഞ്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചതെന്നും തീർത്തും സ്നേഹബന്ധത്തിന്റെ പേരിലാണ് അദ്ദേഹം ഈ ചിത്രത്തിലേക്ക് എത്തിയതെന്നും വിഷ്ണു പറഞ്ഞു. സ്വന്തം കൈയ്യിൽ നിന്നും പണം മുടക്കിയാണ് മോഹൻലാൽ ചിത്രീകരണത്തിനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. നടൻ പ്രഭാസിനും മോഹൻലാലും ഹൃദയം നിറഞ്ഞ് നന്ദി പറയുകയാണ് വിഷ്ണു.

ഏപ്രിൽ 25-നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ഇന്ത്യൻ സിനിമയിലെ വമ്പൻ താര നിരകൾ ഒന്നിക്കുന്നതോടെ ചിത്രം ഒരു പാൻ ഇന്ത്യൻ ബ്ലോക്ക് ബസ്റ്റർ ആകുമെന്നാണ് പ്രതീക്ഷ.

Story highlights: Kannappa Actor Vishnu Manchu About Mohanlal