സൗബിനും നമിതയും ഒന്നിക്കുന്നു; ‘മച്ചാന്റെ മാലാഖ’ ഫെബ്രുവരി 27ന് തിയേറ്ററിൽ!!

January 9, 2025

അബാം മൂവീസിൻ്റ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്ന പുതിയ ചിത്രം “മച്ചാന്റെ മാലാഖ” യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. അബാം മൂവീസിന്റെ പുതുവർഷ റിലീസായി ഫെബ്രുവരി 27ന് ചിത്രം തീയറ്ററുകളിൽ എത്തും. അബാം മൂവീസിന്റെ പതിമൂന്നാമത്തെ ചിത്രം കൂടിയാണിത്. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ സാഹിർ ആണ് നായകൻ. നായിക നമിത പ്രമോദ്. ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈയ്നറായാണ് ചിത്രം. സൗബിനും നമിതയും ചേർന്നുള്ള ഒരു സേവ് ദ ഡേറ്റ് പോസ്റ്ററിലൂടെയാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള പോസ്റ്റർ സൗബിന്റെ കഥാപാത്രത്തിലുള്ള വ്യത്യസ്തത കാണിക്കുന്നതിനൊപ്പം പ്രേക്ഷകശ്രദ്ധയും നേടുന്നു. ( Machante Malakha will be release on february 27 )

ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ്, കെ.യു. (തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം) ശാന്തികൃഷ്ണ, വിനീത് തട്ടിൽ, ആര്യ (ബഡായി) ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, രാജേഷ് പറവൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സംവിധായകൻ ജക്സൻ ആൻ്റണിയുടെ കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്നു.

Read Also : ‘എന്ന് സ്വന്തം പുണ്യാളൻ’ ടിക്കറ്റ് പ്രി-ബുക്കിംഗ് ആരംഭിച്ചു!

സംഗീതം – ഔസേപ്പച്ചൻ. ഛായാഗ്രഹണം – വിവേക് മേനോൻ. എഡിറ്റർ രതീഷ് രാജ്. കലാസംവിധാനം -സഹസ് ബാല, മേക്കപ്പ് – ജിതേഷ് പൊയ്യ . കോസ്റ്റും ഡിസൈൻ അരുൺ മനോഹർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്. പ്രൊഡക്ഷൻ മാനേജർസ് അഭിജിത്ത്, വിവേക്. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ -പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് ഗിരിശങ്കർ, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

Story highlights : Machante Malakha will be release on february 27