‘ഇതാണ് മമ്മൂട്ടി ചേട്ടന്റെ കഥ’; റോളക്സിന് പകരം ആസിഫ് അലിയുടെ സ്നേഹ ചുംബനം..!
ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ഓപ്പണിംഗ് ചിത്രം എന്ന പെരുമയോടെയാണ് രേഖാചിത്രം തിയേറ്ററിൽ പ്രദർശനം തുടരുന്നത്. ആസിഫ് അലിയെയും അനശ്വര രാജനെയും പ്രധാന കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച ‘രേഖാചിത്രം’ ഗംഭീര പ്രതികരണങ്ങളാണ് സ്വന്തമാക്കുന്നത്. രേഖാചിത്രം വലിയ ഹിറ്റായതോടെ, ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുത്ത മമ്മൂട്ടിയും ആസിഫ് അലിയുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ( Mammootty attend Asif Ali movie rekhachithram success party )
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സ്റ്റൈലിഷ് ലുക്കിൽ എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ മുഴുവനും.
രേഖാചിത്രം റിലീസായതിന് പിന്നാലെ ശ്രദ്ധനേടിയ വാക്കാണ് മമ്മൂട്ടി ചേട്ടൻ. അതിന് പിന്നിലെ യഥാർത്ഥ കഥ പറഞ്ഞ മമ്മൂട്ടി സിനിമയുടെ അണിയറ പ്രവർത്തകർക്ക് ആശംസകൾ നൽകിയുമാണ് മടങ്ങിയത്.
‘ഈ സിനിമയിൽ ഞാൻ രണ്ട് വാക്ക് മാത്രമാണ് സംസാരിച്ചിട്ടുള്ളത്. സിനിമയ്ക്ക് കഥയുടെ കഥയുടെ കഥയുടെ കഥയുണ്ട്. സിനിമയിൽ വന്ന കാലത്ത് വുഡ്ലാൻഡ് ഹോട്ടലിന്റെ അഡ്രസായിരുന്നു നാനയിൽ കൊടുത്തിരുന്നത്. ആരാധകരുടെ കത്തുകൾ കിട്ടി തുടങ്ങിയ കാലമായിരുന്നു അത്. ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ റൂമിലെത്തുമ്പോൾ ഒരു ചാക്ക് നിറയെ കത്തുകളുണ്ടാകും. അന്ന് ശ്രീനിവാസൻ എന്റെ മുറിയിലെ നിത്യ സന്ദർശകനായിരുന്നു. ഒഴിവ് സമയങ്ങളിൽ ശ്രീനിവാസനാണ് കത്തുകൾ ഏറെയും വായിക്കുന്നത്. ആ കത്തുകളിൽ ശ്രീനിവാസന് ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് ‘പ്രിയപ്പെട്ട മമ്മൂട്ടി ചോട്ടന്’. ആ കഥയാണ് ശ്രീനിവാസൻ, പിന്നീട് മുത്താരം കുന്ന് പി ഒയിൽ ഉൾപ്പെടുത്തിയത്. അതാണ് മമ്മൂട്ടി ചേട്ടന്റെ യഥാർഥ കഥ. രേഖാചിത്രം വേറയാണ്. അന്ന് കത്തെഴുതിയ ആരാധകരിൽ ഒരാളാണ് പ്രധാന കഥാപാത്രം. കഥാതന്തുവാണ് രേഖാചിത്രവുമായി സഹകരിക്കാൻ കാരണം. സിനിമ വലിയ വിജയമാക്കി തന്ന പ്രേക്ഷകരോട് എന്റെ നന്ദി അറിയിക്കേണ്ട ചുമതല എനിക്കുണ്ട്. സിനിമ വിജയത്തിലേക്ക് കുതിക്കട്ടേന്ന് ആശംസിക്കുന്നു’, എന്നാണ് മമ്മൂട്ടി പറഞ്ഞത്.
പിന്നാലെ ‘റോഷാക്കിന്റെ സമയത്ത് മമ്മൂക്ക എനിക്കൊരു റോളക്സ് തന്നു. തിരിച്ചെന്താ കൊടുക്കാ എന്നാ എല്ലാവരും ചോദിക്കുന്നെ’, എന്ന് ആസിഫ് അലി പറഞ്ഞപ്പോൾ, കവിളത്തൊരു ഉമ്മ മാത്രമാണ് മമ്മൂട്ടി ആസിഫലിയോട് ആവശ്യപ്പെട്ടത്. പിന്നാലെ ആസിഫ് അത് നൽകുന്നുമുണ്ട്. തുടര്‍ന്ന് താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം കേക്ക് മുറിച്ച് സ്നേഹം പങ്കിട്ട ശേഷം മമ്മൂട്ടി മടങ്ങി.
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘രേഖാചിത്രം’. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്.
Read Also : കരിയർ ബെസ്റ്റ് ഓപ്പണിംഗുമായി ആസിഫ് അലി; നിറകയ്യടികളോടെ ‘രേഖാചിത്രം’ പ്രേക്ഷകരിലേക്ക്..!
കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Story highlights : Mammootty attend Asif Ali movie rekhachithram success party