ചിയാൻ വിക്രമിന്റെ ‘വീര ധീര ശൂരൻ’; ജി.വി പ്രകാശ് ഒരുക്കിയ ആദ്യ ഗാനം ‘കല്ലൂരം’ പ്രേക്ഷകരിലേക്ക്..!

January 11, 2025

സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും ദുഷാര വിജയനും കല്ലൂരം ഗാനത്തിൽ സ്‌ക്രീനിലെത്തുമ്പോൾ ചിത്രത്തിന്റെ പ്രേക്ഷക പ്രതീക്ഷകൾ ഇരട്ടിയാകുകയാണ്. പ്രണയവും സ്നേഹവും പ്രതികാരവും തുടങ്ങി പ്രേക്ഷകർക്ക് ഇഷ്ടപ്പെ‌ട്ട ചേരുവകൾ ചേർത്ത് എസ് യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ വീര ധീര ശൂരൻ, പ്രേക്ഷകന് ഗംഭീര തിയേറ്റർ എക്സ്പീരിയനസ് സമ്മാനിക്കുമെന്നുറപ്പാണ്. ( Vikram’s Veera dheera sooran movie song out now )

വിവേക് ​​എഴുതിയ കല്ലൂരം ഗാനം ശ്വേത മോഹനും ഹരിചരണും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ‘ഇസൈ അസുരൻ’ ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഈ മെലഡി ഗാനം മിനിറ്റുകൾക്കുള്ളിൽ സംഗീതപ്രേമികളുടെയും പ്രേക്ഷകരുടെയും ഹൃദയം കവരുകയാണ്.

ചിയാൻ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്.

Read Also : ബോക്സ് ഓഫീസിൽ 31+കോടി കളക്ഷൻ; ‘ഐഡന്റിറ്റി’ ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്..!

വീര ധീര ശൂരന്റെ ചിത്രീകരണം ഇതിനകം പൂർത്തിയായെങ്കിലും, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ വീര ധീര ശൂരന്റെ വിഷ്വൽ ഗ്ലിംസും ടീസറും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ചിത്രത്തിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുകയും ചെയ്തു. വീര ധീര ശൂരന്റെ റിലീസ് അനൗൺസ്‌മെന്റിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

Story highlihts : Vikram’s Veera dheera sooran movie song out now