സഖാവ് രാഘവനായി രഞ്ജി പണിക്കർ- നൃത്ത ദമ്പതിമാർ ഒരുക്കുന്ന ‘ആത്മസഹോ’ ഫെബ്രുവരി 28ന് തിയേറ്ററുകളിൽ

February 11, 2025

നർത്തകരായ ദമ്പതികൾ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ‘ആത്മസഹോ’ ഫെബ്രുവരി 28ന് തിയേറ്ററുകളിൽ എത്തും. രഞ്ജി പണിക്കർ ഒരു ഇടവേളയ്ക്ക് ശേഷം രാഘവൻ സഖാവെന്ന പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ആത്മസഹോ’. മലയാള സിനിമയിൽ തന്നെ ഇങ്ങനെയൊരു കൂട്ടായ്മയിലൂടെ സിനിമ പിറക്കുന്നത് ആദ്യമായിട്ടാണ്. ഗോപു കിരൺ സദാശിവൻ കഥയെഴുതി സംവിധാനം ചെയ്ത് ഭാര്യ അഷിൻ കിരൺ നിർമ്മിച്ചാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.ചിത്രത്തിന്റെ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നതും ഈ നൃത്തദമ്പതികൾ തന്നെയാണ്. ‘മാസ്റ്റർ പീസ്’, ‘സഹസ്രം’, ‘കെമിസ്ട്രി’ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് കൊറിയോഗ്രാഫറായിരുന്നു ഗോപു കിരൺ.(‘Aathmasaho’ in theaters from February 28)

ഒരു കുടുംബത്തിൽ നടക്കുന്ന അപ്രതീക്ഷിതമായ മരണം, അതിനോടനുബന്ധിച്ച് അവിടേക്ക് എത്തിച്ചേരുന്ന ബന്ധുമിത്രാദികൾ, പിന്നീട് മരണാനന്തര ക്രിയകൾക്ക് ശേഷം ആ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങൾ എന്നിങ്ങനെ വളരെ രസകരമായ രീതിയിൽ കോർത്തിണക്കി കൊണ്ടാണ് ‘ആത്മസഹോ’ എന്ന സിനിമ മുന്നോട്ടുപോകുന്നത്.

രഞ്ജി പണിക്കരെ കൂടാതെ ഒരിടവേളയ്ക്കുശേഷം ഈ ചിത്രത്തിലൂടെ നെൽസൺ സിനിമയിലേക്ക് തിരിച്ചെത്തുന്നു.സുധീർ കരമന, സിനോജ് വർഗീസ്, ഗോപുകിരൺ,സദാശിവൻ, നോബി,ചന്ദുനാഥ്, ജയകുമാർ (തട്ടീം മുട്ടീം ),വിനോദ് കോവൂർ,ശ്രീകുമാർ,അരിസ്റ്റോ സുരേഷ്,ഹരിശാന്ത്‌,മഞ്ജു പത്രോസ്, ആഷിൻ കിരൺ, ശിവ പ്രിയ,ലിസി ബാബു,ബിന്ദു, ദീപ എന്നിവർ ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളാകുന്നു.

Read also: വിജയക്കുതിപ്പ് തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’; സക്സസ് ടീസർ പുറത്ത്

ചിത്രത്തിന്റെ ക്യാമറ ഗൗതം ലെനിൻ. സംഗീതം നിർവഹിച്ചിരിക്കുന്നത് റോണി റാഫേൽ.ലിറിക്‌സ്, ഡയലോഗ് സിനു സാഗർ, എഡിറ്റർ ശ്യാം സാംബശിവൻ, പ്രൊഡക്ഷൻ കൺട്രോളർ കിച്ചി പൂജപ്പുര, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഡുഡു ദേവസി, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: സുഹൈൽ, സുൽത്താൻ,ശിവ മുരളി, രതിൻ റാം, സൽമാൻ സിറാജ്. കോസ്റ്റ്യും ശ്രീജിത്ത്‌ സുകുമാരപുരം, ആർട്ട്‌ മനോജ്‌ ഗ്രീൻവുഡ്‌സ്, പിആർ ഓ മഞ്ജു ഗോപിനാഥ്.

Story highlights-‘Aathmasaho’ in theaters from February 28