നിറഞ്ഞ സദസ്സുകളുമായി രണ്ടാം വാരത്തിലേക്ക് കടന്ന് ദാവീദ്

February 20, 2025

ആൻറണി വർഗീസ് ചിത്രം ദാവീദ് മികച്ച പ്രേക്ഷകാഭിപ്രായം നേടി രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ബോക്സ് ഓഫീസ് കളക്ഷനിലും, റിവ്യൂകളിലും സ്ഥിരത പുലർത്താൻ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് സാധിക്കുന്നുണ്ട്. മൂന്നോളം ലുക്കുകളിൽ എത്തുന്ന ആൻറണി വർഗീസിന്റെ പ്രകടനത്തെക്കുറിച്ച് തന്നെയാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ കൂടുതലായി ചർച്ച ചെയ്യുന്നത് . കുടുംബ പ്രേക്ഷകരെയും, യുവാക്കളെയും ഒരുപോലെ തീയേറ്ററിലേക്ക് ആകർഷിക്കാൻ ചിത്രത്തിൻറെ കഥയ്ക്ക് സാധിക്കുന്നുണ്ട്. കുടുംബ നിമിഷങ്ങൾക്കും, ആക്ഷൻ രംഗങ്ങൾക്കും, തമാശകൾക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടാണ് ദാവീദ് ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് ആദ്യദിവസം ലഭിച്ച മികച്ച പ്രതികരണം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും നിലനിർത്താൻ സാധിക്കുന്നുണ്ട്.( daveed successfully enters its second week in theaters)

Read also: ‘ദാവീദ്, മനുഷ്യ ബന്ധങ്ങൾ പറയുന്ന ഹൃദ്യമായ സിനിമ’; പ്രശംസയുമായി രാജ്യസഭാം​ഗം എ.എ റഹീം

സെഞ്ച്വറി മാക്സ് ജോൺ മേരി പ്രൊഡക്ഷൻസിനൊപ്പം പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം, ടോം ജോസഫ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.ആൻറണി വർഗീസ് ,മോ ഇസ്മയിൽ എന്നിവരെ കൂടാതെ വിജയരാഘവൻ , ലിജോ മോൾ,സൈജു കുറുപ്പ് ,അജു വർഗീസ്‌ ,ജെസ് കുക്കു , കിച്ചു ടെല്ലസ് ,വിനീത് തട്ടിൽ, അച്ചു ബേബി ജോൺ, അന്ന രാജൻ എന്നിങ്ങനെ ഒരു വലിയ നിര താരങ്ങൾ തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. സംവിധായകൻ ഗോവിന്ദ് വിഷ്ണുവിനൊപ്പം ദീപു രാജീവനും തിരക്കഥ രചനയിൽ പങ്കാളിയായിരിക്കുന്നു. സംഗീതം ജസ്റ്റിൻ വർഗീസ്. സാലു കെ തോമസിന്റെതാണ് ചായ ഗ്രഹണം. രാജേഷ് ചെറുമാടം ആണ് എഡിറ്റർ.പി.ആർ.ഓ അക്ഷയ് പ്രകാശ്.ഡിജിറ്റൽ പ്രൊമോഷൻ ഫ്രൈഡേ പേഷ്യന്റ്.

Story highlights- daveed successfully enters its second week in theaters