കുടുംബപ്രേക്ഷകരുടേയും സ്ത്രീകളുടേയും സ്നേഹം പിടിച്ചുപറ്റി ‘ഗെറ്റ് സെറ്റ് ബേബി’യുടെ കൊതിപ്പിക്കുന്ന കുതിപ്പ്

തിയേറ്ററുകൾതോറും കുടുംബപ്രേക്ഷകരുടേയും സ്ത്രീകളുടേയും സ്നേഹം പിടിച്ചുപറ്റി ‘ഗെറ്റ് സെറ്റ് ബേബി’യുടെ കൊതിപ്പിക്കുന്ന കുതിപ്പ്. ഉണ്ണി മുകുന്ദൻ – വിനയ് ഗോവിന്ദ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിന് മൂന്നാം ദിനവും മികച്ച ബുക്കിംഗാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബസമേതം കാണാൻ മികച്ചൊരു ഫാമിലി എന്‍റർടെയ്നറാണ് ചിത്രമെന്നാണ് തിയേറ്ററുകളിൽ നിന്നുള്ള പ്രതികരണങ്ങള്‍.(get set baby getting good response)
ഉണ്ണി മുകുന്ദന്‍റെ കരിയറിലെ തന്നെ മികച്ച പ്രകടനമായി ഏവരും അടയാളപ്പെടുത്തിയിരിക്കുകയാണ് ‘ഗെറ്റ് സെറ്റ് ബേബി’യിലെ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന ഐവിഎഫ് സ്പെഷലിസ്റ്റ് കഥാപാത്രം. ആക്ഷനും വയലൻസും ഒന്നും ഇല്ലാതെ തന്നെ സിനിമാപ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുകയാണ് ഉണ്ണി ചിത്രത്തിലൂടെ. ഇമോഷനും കോമഡിയും എല്ലാം മികച്ച രീതിയിൽ ഉണ്ണി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സിനിമാപ്രേമികളുടെ പ്രതികരണങ്ങള്‍.
ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് ചിത്രത്തിലുള്ളത്. കൂടാതെ സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിലുണ്ട്. ലളിതവും സുന്ദരവുമായി സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിന്‍റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Story highlights- get set baby getting good response