‘ആൻറണീ.. മോനേ..മുന്നോട്ട്, മുന്നോട്ട്!’- ദാവീദിന് ആശംസയറിയിച്ച് മാല പാർവതി

February 19, 2025

‘ആർഡിഎക്‌സി’ൻ്റെ വിജയത്തിന് ശേഷം മോളിവുഡ് നടൻ ആൻ്റണി വർഗീസ് വീണ്ടുമെത്തുന്ന മറ്റൊരു ആക്ഷൻ ചിത്രമായ ‘ദവീദ്’ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ​ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ‘ദാവീദ്’ സിനിമാപ്രവർത്തകർക്കിടയിലും ചർച്ചയാകുകയാണ്. ഇപ്പോഴിതാ, നടി മാല പാർവതി ദാവീദിന് പ്രശംസയറിയിക്കുകയാണ്.(maala parvathi about daveed movie)

മാല പാർവതിയുടെ കുറിപ്പ് ;

ആൻറണി വർഗീസ് പെപ്പെ..! നല്ല നടനാണ്. ഫൈറ്റാണെങ്കിൽ വേറെ ലെവൽ. കഴിഞ്ഞ ദിവസമാണ് ‘ദാവീദ് ‘കണ്ടത്. അബു എന്ന കഥാപാത്രത്തെ വിശ്വസനീയമാക്കിയിട്ടുണ്ട്. ഇങ്ങനെ പറയാൻ കാരണം അതിൻ്റെ കഥയാണ്. സിനിമ കാണാതെ ഈ സിനിമയുടെ കഥ കേട്ടാൽ, അങ്ങനൊക്കെ നടക്കുമോ എന്ന് തോന്നാം.പക്ഷേ ആ കഥ സിനിമയായപ്പോൾ, വിശ്വസനീയമായി. ആൻ്റണിയുടെ അഭിനയവും ഫൈറ്റും അതിന് ഒരു പ്രധാന കാരണവുമാണ്.

ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ദാവീദിൽ, നടൻ വിജയരാഘവനും നല്ല വേഷമാണ്. അദ്ദേഹത്തിൻ്റെ അഭിനയത്തെ കുറിച്ച് ഞാൻ പറയുന്നത്, കുമിള് വന്ന് ആൽമരത്തെ കുറിച്ച്.. “ആൽമരം തരക്കേടില്ല, കൊള്ളാം” എന്ന് പറയുന്നതിന് തുല്യമായിരിക്കും. അത് കൊണ്ട് അതിന് മുതിരുന്നില്ല.’

ലിജോ മോൾ, സൈജു കുറിപ്പ് തുടങ്ങി ഒരു പാട് പേരുണ്ട്. സിനിമ രസമുണ്ട്.

ആൻറണീ.. മോനേ.. മുന്നോട്ട് ! മുന്നോട്ട്!

Read also: ‘ദാവീദ്, മനുഷ്യ ബന്ധങ്ങൾ പറയുന്ന ഹൃദ്യമായ സിനിമ’; പ്രശംസയുമായി രാജ്യസഭാം​ഗം എ.എ റഹീം

ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് PC സ്റ്റണ്ട്‌സ് ആണ്. ജസ്റ്റിന്‍ വര്‍ഗീസ് ചിത്രത്തിന്റെ സംഗീതസംവിധാനവും സാലു കെ തോമസ് ക്യാമറയും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് രാകേഷ് ചെറുമഠം, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജേഷ് പി വേലായുധന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍.

Story highlights- maala parvathi about daveed movie