സിനിമാലോകത്ത് വിസ്മയം തീർത്ത് നിവിൻ പോളിയുടെ പുത്തൻ ലുക്ക്!

കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് നടൻ നിവിൻ പോളി. ഒന്നിനുപുറകെ ഒന്നായി നിരവധി സിനിമകളാണ് റിലീസിന് ഒരുങ്ങുന്നതും ചിത്രീകരണം പുരോഗമിക്കുന്നതും. സിനിമാ വിശേഷങ്ങൾക്കൊപ്പം ഇപ്പോഴിതാ, നിവിൻ പോളിയുടെ മേക്കോവറും ആരാധകർക്കിടയിലും സിനിമാപ്രവർത്തകർക്കിടയിലും ചർച്ചയാകുകയാണ്. (Nivin pauly latest makeover).
പ്രശസ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ഷാനി ഷകി ആണ് നിവിൻ പോളിയുടെ പുത്തൻ ലുക്കിന് പിന്നിൽ. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെയും ഫാഷൻ ഫോട്ടോഗ്രാഫർ ആയ ഷാനി ഷകിയാണ് നിവിന്റെ സ്റ്റൈലിഷ് ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നതും പകർത്തിയിരിക്കുന്നതും.
ഹെയർ& മേക്കപ്പ്: കാവ്യ രാജ്പവൽ ആണ് ചെയ്തിരിക്കുന്നത്. സ്റ്റയിലിംഗ് അസിസ്റ്റന്റ്: ഷമി സൈനുദ്ദീൻ. ഡിജിറ്റെക്: റാഷിദ്, വീഡിയോഗ്രാഫർ: റിനാസ്, സ്റ്റുഡിയോ: ബിക്കി ബോസ് സ്റ്റുഡിയോ, ലൈറ്റ് അസിസ്റ്റൻസ്:ലുക്മാൻ/ജാസി/അഫ്സൽ എന്നിങ്ങനെയാണ് ഹിറ്റായിരിക്കുന്ന ഫോട്ടോഗ്രാഫിന്റെ പിന്നണിയിൽ പ്രവർത്തിരിച്ചിരിക്കുന്നവർ.
Read also: വിജയക്കുതിപ്പ് തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’; സക്സസ് ടീസർ പുറത്ത്
ഏറെനാളുകൾക്ക് ശേഷം നിവിനെ ആദ്യകാല ലുക്കിൽ കണ്ട ആവേശത്തിലാണ് ആരാധകർ. സിനിമപ്രവർത്തകർ പോലും നിവിന്റെ ചിത്രം പങ്കുവെച്ചിരുന്നു. പ്രേമം എന്നാ ഹിറ്റ് ചിത്രത്തിലെ ലുക്കിലേക്കാണ് നിവിനിപ്പോൾ മടങ്ങിയിരിക്കുന്നത്. ഒരു വെസ്റ്റേൺ ഔട്ഫിറ്റ് ഷൂട്ടാണ് ഹിറ്റായതെങ്കിലും നിവിന്റെ മേക്കോവറാണ് പ്രധാന താരം.
Story highlights- Nivin pauly latest makeover