കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ നാളെ മുതൽ തിയേറ്ററുകളിൽ

ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി നാളെ മുതൽ തിയേറ്ററുകളിലേക്കെത്തും.’നായാട്ട്’, ‘ഇരട്ട’, ‘ഇലവീഴാ പൂഞ്ചിറ’ പോലെ ഒരുപാടു നല്ല പോലീസ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഒരുപാടുപേർ ഉള്ള ഒരു ചിത്രമാണ് ‘ഓഫീസർ ഓൺ ഡ്യൂട്ടി’യെന്ന് പ്രൊമോഷൻ ചടങ്ങിൽ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചു. മാർട്ടിൻ പ്രക്കാട്ട്,ഷാഹി കബീർ, റോബി രാജ് ഇവരൊക്കെ ജീത്തു അഷറഫുമായി ചേർന്ന് ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ഇവർ മുൻപ് ചെയ്ത പോലീസ് സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആ വിശ്വാസം തനിക്കുണ്ടെന്നും മുൻപുള്ള അവരുടെയും എന്റെയും സിനിമകൾക്ക് നൽകിയ വിശ്വാസ്യതയും സ്വീകാര്യതയും നൽകണമെന്നും നാളെ മുതൽ തിയേറ്ററിൽ ഓഫീസർ ഓൺ ഡ്യൂട്ടി കാണണമെന്നും കുഞ്ചാക്കോ ബോബൻ പ്രേക്ഷകരോട് പറയുന്നു.(officer on duty releasing tomorrow).
‘നായാട്ട്’, ‘ഇരട്ട’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.
‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.’കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Read also:‘ദാവീദ്, മനുഷ്യ ബന്ധങ്ങൾ പറയുന്ന ഹൃദ്യമായ സിനിമ’; പ്രശംസയുമായി രാജ്യസഭാംഗം എ.എ റഹീം
സംഗീത സംവിധാനം : ജേക്ക്സ് ബിജോയ് , കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.
Story highlights- officer on duty releasing tomorrow