വിജയക്കുതിപ്പ് തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’; സക്സസ് ടീസർ പുറത്ത്

February 1, 2025

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ “ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്” എന്ന ചിത്രത്തിന്റെ സക്സസ് ടീസർ പുറത്ത്. റിലീസ് ചെയ്ത് രണ്ടാം വാരത്തിലും ചിത്രം കേരളത്തിലെ 175 സ്‌ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ആദ്യ ദിനം മുതൽ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന ചിത്രം, എല്ലാത്തരം പ്രേക്ഷകരേയും ആകർഷിച്ചുകൊണ്ടും തൃപ്തിപ്പെടുത്തികൊണ്ടുമാണ് മുന്നേറുന്നത്. 2025 എന്ന പുതിയ വർഷവും സൂപ്പർ ഹിറ്റ് നൽകിക്കൊണ്ടാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനിയും ആരംഭിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ തുടർച്ചയായ ആറാമത്തെ വിജയമാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. കേരളത്തിന് പുറത്തും മികച്ച പ്രദർശന വിജയം നേടുന്ന ഈ ചിത്രം ഒരു കോമഡി ത്രില്ലർ ആയാണ് ഗൗതം മേനോൻ ഒരുക്കിയിരിക്കുന്നത്.(Success teaser of Dominic and the ladies purse out )

മെഗാസ്റ്റാർ മമ്മൂട്ടി ഒരു ഡിറ്റക്റ്റീവ് കഥാപാത്രമായി എത്തിയ ചിത്രം ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി ഒരുക്കിയ ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ മനോഹരവും വ്യത്യസ്തവുമായ പ്രകടനമാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. മമ്മൂട്ടി കഥാപാത്രത്തിന്റെ സഹായി ആയെത്തുന്ന ഗോകുൽ സുരേഷിന്റെ കഥാപാത്രത്തിന്റെയും പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന സരസമായ രംഗങ്ങൾക്കൊപ്പം ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷനും ചിത്രത്തിൻ്റെ ഹൈലൈറ്റായി മാറിയിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മമ്മൂട്ടി, ഗോകുൽ സുരേഷ്, എന്നിവർക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈൻ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കന്നഡ നടി സുഷ്മിത ഭട്ടിന്റെ പ്രകടനവും ശ്രദ്ധ നേടുന്നുണ്ട്.

Read also:പ്രകടന മികവിന്റെ പൊൻതൂവലുമായി പൊൻമാനിൽ തിളങ്ങി ബേസിലും അമ്പാനും..!

ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ, പിആർഒ- ശബരി.

Story Highlights: Success teaser of Dominic and the ladies purse out