‘ദ സോൾ ഓഫ് പ്രിൻസ്’ ഒഫീഷ്യൽ തീം വീഡിയോ എത്തി- വിഷു റിലീസായി ചിത്രം ഏപ്രിലിൽ തിയേറ്ററുകളിൽ
ദിലീപ് നായകനായെത്തുന്ന കുടുംബ ചിത്രം ‘സോൾ ഓഫ് പ്രിൻസി’ന്റെ തീം വീഡിയോ പുറത്തിറങ്ങി.വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ദിലീപിന്റെ ജനപ്രിയ സിനിമകളോടുള്ള പ്രേക്ഷകരുടെ ഇഷ്ടം വീഡിയോയുടെ സ്വീകാര്യതയ്ക്ക് പിന്നിലുണ്ട്. ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ഉർവശി, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ജോണി ആന്റണി തുടങ്ങി ഒരുപിടി ഗംഭീര താരങ്ങളും തീം വീഡിയോയിലുണ്ട്. വിഷു റിലീസായി ചിത്രം ഏപ്രിലിൽ തിയേറ്ററുകളിൽ എത്തും.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്, ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ സോൾ ഓഫ് പ്രിൻസ്’. ARM എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം തികച്ചും വ്യത്യസ്തമായ ഒരു പക്കാ കുടുംബ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്. ദിലീപ് -ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ആദ്യമായി എത്തുന്നതും ഈ ചിത്രത്തിലൂടെയാണ്.(the soul of prince’ official theme video)
ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു 85 ദിവസങ്ങൾ നീണ്ട ചിത്രീകരണം. ദിലീപിന്റെ 150-മത്തെ ചിത്രവും മാജിക് ഫ്രെയിംസിന്റെ 30-മത്തെ നിർമാണ ചിത്രവുമാണിത്. ലിസ്റ്റിൻ സ്റ്റീഫൻ-ദിലീപ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണ്.
ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ‘ജനഗണമന’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ പ്രിൻസ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും,’ബാലൻ വക്കീൽ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സിദ്ദിഖ്- ബിന്ദു പണിക്കർ കോമ്പോയിൽ ഇവരുടെ മകനായി വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്.
ജോസ് കുട്ടി,അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരും
നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു. ‘ഉപചാരപൂർവ്വം ഗുണ്ടാ ജയൻ’, ‘നെയ്മർ’, ‘ജനഗണമന’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പം ഉള്ള മൂന്നാമത്തെ ചിത്രവുമാണ്. ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനൽ ദേവ് ആണ്. ലിറിക്സ് വിനായക് ശശികുമാർ, മനു മഞ്ജിത്ത്. ഛായാഗ്രഹണം രെണ ദിവെ നിർവഹിക്കുന്നു. എഡിറ്റർ സാഗർ ദാസ്. സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ.
Read also: വിജയക്കുതിപ്പ് തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’; സക്സസ് ടീസർ പുറത്ത്
ലൈൻ പ്രൊഡ്യൂസർ സന്തോഷ് പന്തളം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ.അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. ആർട്ട് അഖിൽ രാജ് ചിറയിൽ. കോസ്റ്റ്യൂം സമീറ സനീഷ്, വെങ്കി (ദിലീപ് ),മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ.കോറിയോഗ്രഫി പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് പ്രേംലാൽ പട്ടാഴി . കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ഡിജിറ്റൽ പ്രമോഷൻസ് ആഷിഫ് അലി. അഡ്വെർടൈസിങ് ബിനു ബ്രിങ് ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്.
Story highlights- ‘the soul of prince’ official theme video