റോന്തുമായി ദിലീഷ് പോത്തനും റോഷൻ മാത്യുവും; ഷാഹി കബീർ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്!

February 23, 2025

ദിലീഷ് പോത്തനും റോഷൻ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം റോന്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഫെസ്റ്റിവൽ സിനിമാസ്, ജം​ഗ്ലീ പിക്ചേഴ്സിന്റെ സഹകരണത്തോടെ നിർമ്മച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഷാഹി കബീറാണ്. (Title and First Look Poster of Upcoming Cop Drama Ronth)

ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രവും ത്രില്ലർ ഗണത്തിൽ പെടുന്ന പോലീസ് സ്റ്റോറിയാണ്. ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവരും ജം​ഗ്ലീ പിക്ചേഴ്സിന്റെ വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. ടൈംസ് ​ഗ്രൂപ്പിന്റെ സബ്സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്സ് ആദ്യമായാണ് മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നത്.

ജോസഫ്, നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഷാഹി കബീർ തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേക കൂടിയുണ്ട് റോന്തിന്. രണ്ട് പോലീസ് ഉദ്യോ​ഗസ്ഥരുടെ ജീവതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഇവരുടെ ഒദ്യോ​ഗിക ജീവിതവും വ്യക്തി ജീവിതവും അതിലെ ആത്മസംഘർഷങ്ങളും ചിത്രത്തിൽ പ്രമേയമാകുന്നു.

Read also: സുരാജ് വെഞ്ഞാറമൂട്- ഷറഫുദീൻ ചിത്രവുമായി ഫ്രൈഡേ ഫിലിം ഹൗസ്; പടക്കളം ഫസ്റ്റ് ലുക്ക് പുറത്ത്!

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷകൾ ഉണർത്തിയിരുന്നു. രാത്രി പട്രോളിനിറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഒരു രാത്രിയിൽ നേരിടേണ്ടിവരുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷൻ.

ഇലവീഴാപൂഞ്ചിറക്ക് മനോഹരമായ ദൃശ്യഭാഷ ഒരുക്കിയ മനേഷ് മാധവൻ തന്നെയാണ് റോന്തിന്റേയും ഛായാ​ഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യൽ മീഡിയ താരങ്ങളായ ലക്ഷ്മി മേനോൻ, നന്ദൂട്ടി എന്നിവരാണ് ചിത്രത്തിെല മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാനരചന അൻവർ അലി. എഡിറ്റർ- പ്രവീൺ മം​ഗലത്ത്, ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ, അസോസിയേറ്റ് പ്രൊഡ്യൂസർ- കൽപ്പേഷ് ദമനി, സൂപ്രവൈസിം​ഗ് പ്രൊഡ്യൂസർ- സൂര്യ രം​ഗനാഥൻ അയ്യർ, സൗണ്ട് മിക്സിം​ഗ്- സിനോയ് ജോസഫ്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ- അരുൺ അശോക്, സോനു കെ.പി, ​ചീഫ് അസോസിയറ്റ് ഡയറക്ടർ- ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, കോസ്റ്റ്യൂം ഡിസൈനർ- ഡിനോ ഡേവിസ്, വൈശാഖ്, മേക്കപ്പ് – റോണക്സ് സേവ്യർ, സ്റ്റിൽസ്- അബിലാഷ് മുല്ലശ്ശേരി, ഹെഡ് ഓഫ് റവന്യൂ ആന്റ് കേമേഴ്സ്യൽ- മംമ്ത കാംതികർ, ഹെഡ് ഓഫ് മാർക്കറ്റിം​ഗ്- ഇശ്വിന്തർ അറോറ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ- മുകേഷ് ജെയിൻ, പിആർഒ- സതീഷ് എരിയാളത്ത്, പിആർ& മാർക്കറ്റിം​ഗ് സ്ട്രാറ്റജി- വർ​ഗീസ് ആന്റണി, കണ്ടന്റ് ഫാക്ടറി. അഡ്വർടൈസിങ് – ബ്രിങ്ഫോർത്ത്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ യൂത്ത്.

“റോന്ത്” ഇതിനോടകം തന്നെ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ദിലീഷ് പോത്തന്റെയും റോഷൻ മാത്യുവിന്റെയും പ്രകടനത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. ഏപ്രിലോടെ സിനിമ തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Story highlights: Title and First Look Poster of Upcoming Cop Drama Ronth