നിലക്കാത്ത ചിരിയുമായി 25 ദിവസങ്ങൾ പിന്നിട്ട് വിജയക്കുതിപ്പുമായി ‘ബ്രോമാൻസ്’

March 7, 2025

കേരളക്കരയെ ചിരിപ്പിച്ചു നേടിയ വിജയ തിളക്കത്തിൽ ചിത്രം ‘ബ്രോമാൻസ്’. അടുത്തകാലത്ത് ഇറങ്ങിയ കോമഡി ചിത്രങ്ങളിൽ ഏറ്റവും വിജയം നേടുന്ന ചിത്രവും ‘ബ്രോമാൻസ്’ ആണ്. നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴും പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ട് ബ്ലോക്ക്ബസ്റ്റർ കുതിപ്പിലാണ് ‘ബ്രോമാൻസ്’. സിറ്റുവേഷൻ കോമഡികൾ, പെർഫോമൻസുകൾ, ആക്ഷൻ, ത്രില്ലർ എന്നിവയെല്ലാം കൊണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തികൊണ്ട് ‘ബ്രോമാൻസ്’ നാലാമത്തെ ആഴ്ചയും വിജയകുതിപ്പ് തുടരുകയാണ്. 100% ഫാമിലി എന്റർടൈനർ ആയ ഈ ചിത്രം കഴിഞ്ഞ മാസം 14 ന് ആണ് പുറത്തിറങ്ങിയത്.

എന്നാൽ പുറത്തിറങ്ങി ഇത്രയും ദിവസങ്ങൾ തിയേറ്ററിൽ ഗംഭീരമായ വരവേൽപ്പാണ് പ്രേക്ഷകർ ചിത്രത്തിന് നൽകിയിരിക്കുന്നതും, മലയാളത്തിൽ ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്തരത്തിലൊരു മുഴുനീള കോമഡി ചിത്രമെത്തുന്നതും, പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങൾ വാരിക്കൂട്ടുന്നതും. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ‘ജോ ആൻഡ് ജോ’, ’18 പ്ലസ്’, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിരിയും, സസ്പെൻസും, പ്രണയവും സൗഹൃദവും, ആക്ഷനും നിറഞ്ഞ ഒരടിപൊളി കളർ ചിത്രമാണ് ‘ബ്രോമാൻസ്’.

Read also: ജഗദീഷും ഇന്ദ്രൻസും പ്രധാന വേഷങ്ങളിൽ- ‘പരിവാർ’ ഇന്നുമുതൽ തിയേറ്ററുകളിൽ

ഗോവിന്ദ് വസന്തയുടെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തെ വേറെ ലെവലിലെത്തിക്കുന്നു. കൂടാതെ ആദ്യാവസാനം വരെ ഒരു രീതിയിലും പ്രേക്ഷകനെ മടുപ്പിക്കുന്നില്ലെന്ന് മാത്രമല്ല, ആദ്യ പകുതിയും രണ്ടാം പകുതിയും അത്യധികം എൻഗേജിങ്ങുമാണ്. അർജ്ജുൻ അശോകൻ, സംഗീത്, കലാഭവൻ ഷാജോൺ, മാത്യു, മഹിമ നമ്പ്യാർ എന്നിവരുടെ അഭിനയം എടുത്തു പറയേണ്ടതാണ്. സംഗീത് പ്രതാപ്, അർജ്ജുൻ അശോകൻ തുടങ്ങിയവർ അവസാനത്തെ 30 മിനുട്ട് ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. എഡിറ്റിംഗ് – ചമൻ ചാക്കോ, ക്യാമറ – അഖിൽ ജോർജ്‌, ആർട്ട്‌ – നിമേഷ് എം താനൂർ, മേക്കപ്പ് – റോണേക്സ് സേവ്യർ, കോസ്‌റ്റ്യും – മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് – രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ – യെല്ലോ ടൂത്, വിതരണം – സെൻട്രൽ പിക്ചർസ്, പി.ആർ.ഓ – റിൻസി മുംതാസ്, സീതലക്ഷ്മി,ഡിജിറ്റൽ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

Story highlights- bromance movie completed 25 days in theatre