‘ചത്താ പച്ച; റിങ് ഓഫ് റൗഡീസ്’ ; പാൻ ഇന്ത്യൻ ചിത്രവുമായി റീൽ വേൾഡ് എന്റർടൈൻമെന്റ്

March 8, 2025

ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റെർറ്റൈനെർ ആണ് ‘ചത്താ പച്ച- റിങ് ഓഫ് റൗഡീസ്’. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ്. ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ് ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്. (chatha pacha’ movie announced)

മലയാള സൂപ്പർ താരം മോഹൻലാലിൻറെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിക്കുന്നത്.പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്‌സാൻ- ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തിൽ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുകയാണ്. വിനായക് ശശികുമാറാണ് ഇതിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. പാൻ ഇന്ത്യൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരും വേഷമിടുന്നുണ്ട്.

Read also: പെണ്ണെന്ന തീനാളം ഇനിയും തിളക്കമോടെ; പെൺകരുത്തിന് ആവേശമായി ‘അവൾ’ മ്യൂസിക്ക് വിഡിയോ!

പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 2025 മെയ് മാസത്തിൽ ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ പ്ലാൻ. 2022ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ‘ഡെഡ്ലൈൻ’ എന്ന ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് തന്റെ അടുത്ത പ്രധാന സംരംഭത്തിലേക്ക് ചുവടുവെക്കുന്ന ഷിഹാൻ ഷൌകത്താണ് ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്. മലയാള സിനിമയുടെ കഥപറച്ചിലിന്റെ മികവിനെ, ഗുസ്തി വിനോദത്തിന്റെ വലിയ ഊർജ്ജവുമായി സംയോജിപ്പിക്കുക എന്നതാണ് ‘ചത്താ പച്ച- റിംഗ് ഓഫ് റൗഡീസു’മായി എത്തുന്ന അദ്ദേഹത്തിന്റെ ലക്‌ഷ്യം. കൂടാതെ, ഈ ചിത്രം നിലവിൽ നിരവധി പ്രധാന വേഷങ്ങൾക്കായി കാസ്റ്റിംഗ് നടത്തുകയും ചെയ്യുകയാണ്. ഈ മാസം ഒരു ഓപ്പൺ കാസ്റ്റിംഗ് കോൾ ആണ് ചിത്രത്തിലെ അഭിനേതാക്കളെ തിരഞ്ഞെടുക്കാനായി നടക്കുന്നത്.മാർക്കോ ഛായാഗ്രാഹകൻ ചന്ദ്രു സെൽവരാജ്, ആക്ഷൻ- കലൈ കിങ്‌സൺ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മെൽവി, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Story highlights- ‘chatha pacha’ movie announced