തിയേറ്ററുകളിൽ ചിരിയുടെ തിരികൊളുത്തി ‘പരിവാർ’: ഒരു മനോഹര കുടുംബ ‘ചിരി’ ചിത്രം

March 8, 2025

കൂടുമ്പോൾ ഇമ്പമുണ്ടാകുന്നതാണ് കുടുംബം. എങ്കിലും ചില കുഞ്ഞുപിണക്കങ്ങൾ ഇല്ലാത്ത കുടുംബക്കാരുമുണ്ടാകാതെയില്ല. അങ്ങനെയൊരു പിണക്കവും ഇണക്കവും പറഞ്ഞ് തിയേറ്ററുകളിൽ ചിരി നിറച്ചിരിക്കുകയാണ് ‘പരിവാർ’. പേരിലെ ‘വാർ’ ഒരു യുദ്ധത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ കണ്ടിറങ്ങുമ്പോൾ മനസ്സിൽ ഒരു മഴ പെയ്ത സംതൃപ്തി ഈ ചിത്രം സമ്മാനിക്കുന്നു. (comedy family movie Pariwar is in theatres)

ജഗദീഷ്, ഇന്ദ്രൻസ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പരിവാർ’ മാർച്ച്‌ എഴിനാണ് റിലീസ് ചെയ്തത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന ചില പ്രശ്നങ്ങൾ ഹാസ്യത്തിന്റെ മെമ്പൊടിയിൽ പങ്കുവയ്ക്കുകയാണ് പരിവാർ. ജഗദീഷ്, ഇന്ദ്രൻസ് തുടങ്ങിയവരെക്കൂടാതെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വന്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഒരു മുഴുനീള കോമഡി ചിത്രമാണ് പരിവാർ.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അൽഫാസ് ജഹാംഗീർ ആണ്. പ്രണയം, ഖൽബ്, ഗോളം, യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള, കിണർ, കേണി (തമിഴ് ) തുടങ്ങി ഏഴോളം സിനിമകൾ നിർമിച്ച സൗത്ത് ഇന്ത്യയിലെ പ്രമുഖ സിനിമ നിർമാണ കമ്പനിയാണ് ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

Read also: പെണ്ണെന്ന തീനാളം ഇനിയും തിളക്കമോടെ; പെൺകരുത്തിന് ആവേശമായി ‘അവൾ’ മ്യൂസിക്ക് വിഡിയോ!

പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ, മേക്കപ്പ്-പട്ടണം ഷാ, എഡിറ്റർ-വിഎസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ് കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ, കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ,പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ, വിഎഫ്എക്സ്-പ്രോമൈസ് ഗോകുൽവിശ്വം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര. പി ആർ ഒ -എ എസ് ദിനേശ്,വാഴൂർ ജോസ്, അരുൺ പൂക്കാടൻ. അഡ്വടൈസ്‌മെന്റ് -ബ്രിങ് ഫോർത്ത്.

Story highlights- comedy family movie Pariwar is in theatres