‘സ്ക്രിപ്റ്റ് ഡബിൾ ഓക്കേ, അച്ഛൻ തന്ന കോൺഫിഡൻസ് ​ഗുണം ചെയ്തു’- ‘ആപ് കൈസേ ഹോ’യുടെ വിജയത്തിൽ ധ്യാൻ ശ്രീനിവാസൻ

March 1, 2025

ഒരു ദിവസം നടക്കുന്ന രസകരമായ ഒരു പാർട്ടി, അവിടെ കൂട്ടുകാർ വെക്കുന്ന അടിപൊളി ഒരു പണി അതാണ് ‘ആപ് കൈസേ ഹോ’ സിനിമയയുടെ ഇതിവൃത്തം.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയതാരം ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതുന്ന ചിത്രം ‘ആപ്പ് കൈസേ ഹോ’ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ നാളുകൾക്ക് ശേഷം മകൻ ധ്യാൻ ശ്രീനിവാസനൊപ്പം ബിഗ് സ്ക്രീനിലെത്തി എന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.(dhyan sreenivasan about Aap Kaise Ho success)

തന്റെ അച്ഛൻ സ്ക്രിപ്റ്റ് വായിച്ച് നല്ല അഭിപ്രായം പറഞ്ഞതാണ് ഈ പടവുമായി മുന്നോട്ട് പോകാനിടയായ കാരണവും ആത്മവിശ്വാസവുമെന്ന് ധ്യാൻ നേരത്തേ പറഞ്ഞിരുന്നു. എന്നാലിപ്പോൾ അച്ഛന്റെ നല്ല വാക്കുകൾ നൽകിയ ആത്മവിശ്വാസം പടത്തിന്റെ വിജയത്തിലേക്ക് നയിച്ച സന്തോഷത്തിലാണ് ധ്യാൻ ഇപ്പോൾ. ഇന്നലെ തിയേറ്ററുകളിലെത്തിയ ആപ് കൈസേ ഹോ മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്.

അതേസമയം ​’ഗൂഢാലോചന’, ‘ലൗവ് ആക്ഷൻ ഡ്രാമ’, ‘പ്രകാശം പരക്കട്ടേ’ തുടങ്ങിയ മൂന്ന് ചിത്രങ്ങൾക്ക് ശേഷം ധ്യാനിന്റെ തിരക്കഥയിൽ വെള്ളിത്തിരയിൽ എത്തിയ ചിത്രമാണ് ‘ആപ്പ് കൈസേ ഹോ’. കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമ നവാഗതനായ വിനയ് ജോസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ വരുന്ന ഫെബ്രുവരി 28ന് ‘ആപ്പ് കൈസേ ഹോ’ തിയേറ്ററുകളിലെത്തും. അജു വർഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വിജിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Read also: വിജയക്കുതിപ്പ് തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’; സക്സസ് ടീസർ പുറത്ത്

മനു മഞ്ജിത്തും സ്വാതി ദാസും ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് ഡോണ്‍ വിന്‍സന്റാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന്‍ എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്. മേക്കപ്പ് വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യം ഡിസൈന്‍ ഷാജി ചാലക്കുടി. ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ.

Story highlights- dhyan sreenivasan about Aap Kaise Ho success