ഇവിടെ വയലൻസ് ഇല്ല, കോമഡി മാത്രം: ‘പരിവാർ’ ട്രെയ്‌ലർ

March 1, 2025

ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.ഒരു മുഴുനീള കോമഡി ചിത്രമായാണ് പരിവാർ ഒരുങ്ങുന്നതെന്ന് ട്രെയ്‌ലറിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. (pariwar movie trailer out now)

കേരളത്തിൽ അടുത്ത് കണ്ട് വരുന്ന വയലൻസ് വാർത്തകളിൽ നിന്നും വയലൻസ് സിനിമകളിൽ നിന്നും ഒരു വലിയ മോചനം പരിവാർ എന്ന കോമഡി ചിത്രത്തിൽ നിന്ന് ലഭിക്കുമെന്ന് നമുക്ക് ഉറപ്പിക്കാം. ഒരു മുഴുനീള കോമഡി കുടുംബ ചിത്രമയാണ് പരിവാർ വരുന്നത്. ജഗദീഷിനും ഇന്ദ്രൻസിനും പുറമെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് ,സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് മറ്റു താരങ്ങൾ.

Read also: വിജയക്കുതിപ്പ് തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’; സക്സസ് ടീസർ പുറത്ത്

ഛായാഗ്രഹണം: അൽഫാസ് ജഹാംഗീർ, സംഗീതം: ബിജിബാൽ, ഗാനങ്ങൾ: സന്തോഷ് വർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ: സതീഷ് കാവിൽ കോട്ട, കല: ഷിജി പട്ടണം, വസ്ത്രലങ്കാരം: സൂര്യ രാജേശ്വരീ, മേക്കപ്പ്: പട്ടണം ഷാ, എഡിറ്റർ: വി.എസ് വിശാൽ, ആക്ഷൻ: മാഫിയ ശശി, സൗണ്ട് ഡിസൈൻ: എം.ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജി രജേഷ്‌കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശിവൻ പൂജപ്പുര, പി ആർ ഓ എ സ് ദിനേശ്, അരുൺ പൂക്കാടൻ മാർക്കറ്റിങ് :റംബൂട്ടൻ, അഡ്വർടൈസ്മെന്റ് – ബ്രിങ്ഫോർത്ത് എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ.

Story highlights- pariwar movie trailer out now