‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൗബിൻ ഷാഹിറും ദീപക് പറമ്പോലും വീണ്ടും- ‘തട്ടും വെള്ളാട്ടം’ അനൗൺസ്മെന്റ് വീഡിയോ

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൗബിൻ ഷാഹിറും ദീപക് പറമ്പോലും വീണ്ടും ഒരുമിക്കുന്നു. ചിത്രം ‘തട്ടും വെള്ളാട്ടം.’ സംവിധാനം മൃദുൽ നായർ. ‘മഞ്ഞുമ്മൽ ബോയ്സ് ‘ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സൗബിൻ ഷാഹിറും ദീപക് പറമ്പോലും ഒരുമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ പുറത്തിറങ്ങി. ‘തട്ടും വെള്ളാട്ടം’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിടെക്, കാസർഗോൾഡ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ മൃദുൽ നായരാണ്. ആസിഫ് അലിയെ നായകനാക്കി രണ്ട് ചിത്രങ്ങൾ ഒരുക്കിയ മൃദുൽ നായരുടെ മൂന്നാമത്തെ സംവിധാന സംരംഭമാണിത്. കേരള സാഹിത്യ അക്കാദമി ജേതാവായ അഖിൽ കെ ആദ്യമായി തിരക്കഥ നിർവഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ആദ്യമായാണ് ഒരു സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ ആയി പുറത്തുവിടുന്നത്.തെയ്യം കെട്ടുന്നവന്റെയും തെയ്യം കെട്ടാത്തവന്റെയും ഇടയിൽ നടക്കുന്ന ഈഗോയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും പ്രമേയമാകുന്ന ചിത്രത്തിൽ തെയ്യം കലാകാരനായി വേഷമിടുന്നത് ദീപക് പറമ്പോലാണ്.
Read also: ഇടിയുടെ ‘പഞ്ചാര പഞ്ച്.. ‘ആലപ്പുഴ ജിംഖാന’യിലെ അടുത്ത ഗാനം പുറത്തിറങ്ങി
അനൗൺസ്മെന്റ് ടീസറിൽ തന്നെ ഗംഭീര പ്രകടനമാണ് ദീപക് കാഴ്‌ച്ച വച്ചിരിക്കുന്നത്.സൗബിൻ ഷാഹിറാണ് ദീപക്കിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത് .സുരേഷ് ഗോപിയുടെ ‘കളിയാട്ടം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം വരുന്ന ഒരു മാസ്സ് മസാല കമേർഷ്യൽ ചിത്രം എന്ന പ്രത്യേകതയും തട്ടും വെള്ളാട്ടത്തിനുണ്ട്. ദ ഫിലിമി ജോയിന്റ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മനോജ് കുമാർ ഖട്ടോയി ആണ്. നിരവധി പ്രമുഖ നടീ -നടന്മാർ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ മറ്റു വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പി. ആർ.ഓ -മഞ്ജു ഗോപിനാഥ്.
Story highlights- thattum vellattam movie announcement video