സുപ്രീം കോടതിയുടെ ഇടപെടൽ- ആസിഫ് അലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’ തിയേറ്ററുകളിലേക്ക്

ആസിഫ് അലി നായകനായെത്തുന്ന ‘ആഭ്യന്തര കുറ്റവാളി’ നിയമപോരാട്ടങ്ങൾക്കൊടുവിൽ തിയേറ്ററുകളിലേക്ക്. ‘ആഭ്യന്തര കുറ്റവാളി’ ചിത്രത്തിന് കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. മാസങ്ങളുടെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേക്കെത്താൻ പോകുന്നത്.
തന്റെ ചിത്രത്തിനെതിരെ ആരോപണവുമായി കോടതിയിൽ പോയ ആരുടേയും കൈയിൽ നിന്ന് ആഭ്യന്തര കുറ്റവാളി ചിത്രം നിർമ്മിക്കാൻ ഒരു തുകയും മേടിച്ചിട്ടില്ല എന്ന് നിർമ്മാതാവ് നൈസാം സലാം നേരത്തെ വ്യക്തമാക്കിയിരുന്നു.
Read also: ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ – സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു

നീതിക്കായി പോരാടാനുറച്ച നൈസാം സലാം സുപ്രീം കോടതിയിൽ പോയാണ് ആഭ്യന്തര കുറ്റവാളിയുടെ റിലീസിലേക്ക് ആസ്പദമായ ഉത്തരവ് നേടിയത്.സുപ്രീം കോടതിയിൽ ആഭ്യന്തര കുറ്റവാളി നിർമ്മാതാവ് നൈസാം സലാമിന് വേണ്ടി അഡ്വ :ഉമാ ദേവി ,അഡ്വ : സുകേഷ് റോയ് ,അഡ്വ :മീര മേനോൻ എന്നിവർ ഹാജരായി.
Story highlights- Abhyanthara Kuttavaali’ to Hit Theatres After Supreme Court Decision