‘പ്രിൻസ് ആൻഡ് ഫാമിലി’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150ാം മത്തെ ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ടീസർ മാത്രമായിരുന്നു ഇതുവരെ പുറത്തുവന്നിട്ടുള്ളത്. അതിനും മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചിരുന്നത്. പടം റിലീസ് ചെയ്തതിനു ശേഷം ട്രെയിലർ പുറത്തുവരുന്നത് തന്നെ ഒരു പുതുമയാണ്. ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് നായികയാണ്. പുതുമുഖ നായികയായി എത്തിയ റാണിയ ഈ ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടി കഴിഞ്ഞു. ഗംഭീര പ്രകടനം കാഴ്ച്ച വെച്ച റാണിയക്ക് അഭിനന്ദനപ്രവാഹം തന്നെയാണ് വന്നുകൊണ്ടിരിക്കുന്നത്. മറ്റൊരു പ്രത്യേകത ഉർവ്വശിയുടെ ഗസ്റ്റ് റോളാണ്. പതിവുപോലെ ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ഉർവ്വശി ചിത്രത്തിൽ കാഴ്ച്ച വച്ചിരിക്കുന്നത്. ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രിൻസ് ആൻഡ് ഫാമിലി തികച്ചും ഒരു കുടുംബചിത്രമാണ്.ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ആ ചിത്രം തന്നെ മികച്ച വിജയമായതിന്റെ സന്തോഷത്തിലാണ് അണിയറക്കാർ. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള “പ്രിൻസ് ആൻഡ് ഫാമിലി”.
ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്. ദിലീപ്- ധ്യാൻ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ്” പ്രിൻസ് ആൻഡ് ഫാമിലി “.ഇവരെ കൂടാതെ ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി,അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും,കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രെണ ദിവെ.എഡിറ്റർ സാഗർ ദാസ്. സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ.കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ.അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. ആർട്ട് അഖിൽ രാജ് ചിറയിൽ. കോസ്റ്റ്യൂം സമീറ സനീഷ്, വെങ്കി (ദിലീപ് ),മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ.കോറിയോഗ്രഫി പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് പ്രേംലാൽ പട്ടാഴി . കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ഡിജിറ്റൽ പ്രമോഷൻസ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. അഡ്വെർടൈസിങ്- ബ്രിങ് ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്.
Story highlights- official trailer of prince and family