‘ഒരു വടക്കൻ തേരോട്ടം’;ടീസർ പുറത്തിറങ്ങി!

May 25, 2025
Oru vadakkan therottam Movie

ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന ‘ഒരു വടക്കൻ തേരോട്ടം’ എന്ന ചിത്രത്തിൻ്റെ ടീസർ സരിഗമ മ്യൂസിക് പുറത്തിറക്കി.നാട്ടിൻ പുറത്തുകാരനായ സാധാരണക്കാരൻ്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ അവതരിപ്പിക്കുന്നത് പോലെയാണ് ടീസർ കാണുമ്പോൾ തോന്നുന്നത്.

ധ്യാനിനൊപ്പം മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് വേണ്ട എല്ലാവിധ ചേരുവകളും കോർത്തിണക്കിയ ഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ നിർവഹിക്കുന്നത് ഹിറ്റ്മേക്കർ ബേണിയും അദ്ദേഹത്തിൻ്റെ മകൾ ടാൻസയുമാണ്.

Read also: ഞെട്ടിച്ച് ‘നരിവേട്ട’; കരിയർ ബെസ്റ്റുമായി ടൊവിനോ; മസ്റ്റ് തിയേറ്റർ വാച്ച് സിനിമ എന്ന് പ്രേക്ഷകർ..!!

സനു അശോക് രചന നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം: പവി കെ പവൻ നിർവ്വഹിക്കുന്നു.കോ പ്രൊഡ്യൂസേഴ്സ്: സൂര്യ എസ് സുബാഷ്, ജോബിൻ വർഗ്ഗീസ്. മലയാളത്തിലെ പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കും.ഡിജിറ്റൽ മാർക്കറ്റിംഗ്: പബ്ലിസിറ്റി ഐഡിയ. പി ആർ ഒ, ഐശ്വര്യ രാജ്.

Story Highlights- Oru Vadakkan Therottam Movie Teaser is Out