ഇത് അച്ഛൻ മകൻ സ്നേഹബന്ധം പറയുന്ന കഥ- ‘യു.കെ.ഒ.കെ’ ചിത്രത്തെ ഏറ്റെടുത്ത് പ്രേക്ഷകർ

.അരുൺ വൈഗ സംവിധാനം ചെയ്ത ‘യുണൈറ്റഡ് കിങ്‌ടം ഓഫ് കേരള’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. രഞ്ജിത്ത് സജീവൻ നായകനായി എത്തുന്ന ചിത്രം സമൂഹത്തെ ആഴത്തിൽ ബാധിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ പ്രേക്ഷകരുടെ ഹൃദയം തൊടുന്നുണ്ട്.ഒരച്ഛന്റെയും മകന്റെയും ബന്ധത്തിലൂടെ തുടക്കമെടുക്കുന്ന ചിത്രം, പതിയെ രാഷ്ട്രീയവും കുടുംബ കാര്യങ്ങളും മറികടന്ന് കേരളത്തിന്റെ ഇന്നത്തെ യാഥാർത്ഥ്യങ്ങളിലേക്ക് കടന്നുപോകുന്നുണ്ട്. വിദേശത്തേക്ക് പോയി ജീവിതം നഷ്ടപ്പെട്ട യുവാക്കളുടെ കഥ ഹൃദയഭേദകമായ വേദനയോടെ ചർച്ച ചെയ്യുമ്പോൾ, സിനിമ തീർന്നിട്ടും കാണികൾ തങ്ങളുടെ ചിന്തകളിൽ കഴിയുന്നുണ്ട്.
ടോണി, ഇയാളുടെ പിതാവ് റോയി എന്ന റോയിച്ചൻ, ഏക, വിനയൻ, ഫാദർ മൈക്കിൾ എന്നിവരാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയിലെ പ്രധാന കഥാപാത്രങ്ങൾ. രഞ്ജിത് സജീവ് അവതരിപ്പിക്കുന്ന ടോണിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. അച്ഛന്റെ ഇഷ്ടത്തിന് ലണ്ടനിലേക്ക് പോകാൻ നിൽക്കുന്ന ആളാണ് ടോണി. എന്നാൽ അയാൾക്കിഷ്ടം തന്റെ സ്വന്തം നാട്ടിൽ നിൽക്കണമെന്നാണ്. അതിന് വേണ്ടി പല അടവുകളും പയറ്റുന്ന ടോണി, അവസാനം താൻ ആഗ്രഹിച്ചത് പോലൊരു ജീവിതത്തിലേക്ക് എത്തിപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ അതിന് കടമ്പകൾ ഏറെയാണ്. അവയെല്ലാം മറികടന്ന് ഓരോ യുവതയ്ക്കും മാതൃകയായി മാറുന്ന, സക്സസിലേക്ക് എത്തുന്നുണ്ട് ടോണി. ഇതാണ് ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ രത്നചുരുക്കം.
ഇന്ദ്രൻസ്, സംഗീത, സാരംഗി ശ്യാം, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരെ കൂടാതെ മനോജ് കെ. ജയൻ, അൽഫോൻസ് പുത്രൻ,ഡോക്ടർ റോണി,മനോജ് കെ യു,മീര വാസുദേവ്, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും പുതുമുഖങ്ങളും സിനിമയിൽ അണിനിരക്കുന്നു. മൈക്ക്,ഖൽബ്,ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെയും പൂയപ്പള്ളി ഫിലിംസിന്റെയും ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.യു.കെ.ഒ.കെ’ എന്ന സിനിമ ഒരു വിനോദ ചിത്രത്തിനപ്പുറം ഇത് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ യുവജനങ്ങളുടെ യാഥാർഥ്യങ്ങളിലേക്ക് കണ്ണോടിക്കുന്ന കാഴ്ചയാണ്. വിദേശത്തിൽ പഠിക്കുന്നവരുടെ വലിയ ഭാഗം അനുഭവിക്കുന്ന സങ്കടങ്ങൾ, ബന്ധങ്ങളുടെ വേര്‍പാടുകൾ, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ എന്നിവയെല്ലാം ഈ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു.
Story highlights- UKOK getting good response from the audience