ഇത് ഒരു നിയോഗം : അഭിലാഷ് പിള്ളയുടെ രചനയിൽ ‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’യുമായി സംവിധായാകൻ എം. മോഹനനും, നിർമ്മാതാവ് ഗോകുലം ഗോപാലനും

July 14, 2025

മലയാള സിനിമയിൽ ഇന്നിതുവരെ കാണാത്ത കൂട്ടുകെട്ടിൽ പ്രേക്ഷകർക്കിഷ്ടപ്പെടുന്ന ഒരു ചിത്രത്തിന്റെ അനൗൺസ്മെന്റ് ഇതാ പ്രേക്ഷകരികിലേക്കു എത്തുകയാണ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ഡിവോഷണൽ ഹിറ്റ് ഒരുക്കിയ അഭിലാഷ് പിള്ള രചനയിലും പ്രേക്ഷകരെ വെള്ളിത്തിത്തിരയിൽ സിനിമയോടൊപ്പം ആ യാത്രയിൽ കൂടെ കൂട്ടിനു കൊണ്ട് പോയ സംവിധായകൻ എം മോഹനനും ഇന്ത്യൻ സിനിമയിൽ മലയാളിക്ക് അഭിമാനിക്കാവുന്ന മികവുറ്റ സിനിമകൾ നൽകിയ മലയാളികളുടെ ഗോകുലം ഗോപാലനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചോറ്റാനിക്കര അമ്മയുടെ കഥയെ അവലംബമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ ” ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി ” എന്നാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചോറ്റാനിക്കര ലക്ഷ്മികുട്ടിയുടെ കോ പ്രൊഡ്യൂസേഴ്‌സ് ബൈജു ഗോപാലനും വി സി പ്രവീണുമാണ്.

എക്സികുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ്. ചിത്രത്തിനെക്കുറിച്ചു ശ്രീ ഗോകുലം ഗോപാലൻ പറഞ്ഞത് ഇപ്രകാരമാണ് : ” ചില സിനിമകൾ ഒരു നിയോഗമാണ്…ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹത്തോടെ, ശ്രീ ഗോകുലം മൂവീസ് മലയാളികൾക്കായി ഭക്തിസാന്ദ്രമായ ഒരു ചലച്ചിത്ര നിർമ്മാണത്തിന് തുടക്കം കുറിക്കുകയാണ്. ‘മാളികപ്പുറം’ നമുക്കു സമ്മാനിച്ച എഴുത്തുകാരൻ അഭിലാഷ് പിള്ളയും, ‘അരവിന്ദന്റെ അതിഥികൾ’ സമ്മാനിച്ച സംവിധായകൻ എം മോഹനും ഒന്നിച്ച്, വിശ്വാസത്തിന്റെയും ദൈവികതയുടെയും വേരുകൾ പുതിയ തലമുറയിലേക്ക് നയിക്കുന്ന ‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’. അമ്മയെയും ആനയെയും ഇഷ്ടപെടുന്ന മലയാളികൾക്ക് വേണ്ടി സൗത്ത് ഇന്ത്യയിലെ മികച്ച താരങ്ങൾ ഒന്നിക്കുന്ന ഈ സിനിമ ഉടൻ ചിത്രീകരണം ആരംഭിക്കും.നിങ്ങളുടെ പ്രാർത്ഥനകളും, സ്നേഹവും ഞങ്ങളോടൊപ്പം ഉണ്ടാകട്ടെ.ഇത് ഒരു സിനിമ മാത്രം അല്ല… ഒരു അനുഭവമാണ്! ഒരുപക്ഷെ എന്റെ സിനിമ ജീവിതത്തിലെ ഒരു വലിയ നിയോഗം കൂടിയാകാം ഈ സിനിമ എന്നാണ് മലയാളികളുടെ പ്രിയപ്പെട്ട നിർമ്മാതാവും സിനിമാ സ്നേഹിയുമായ ശ്രീ ഗോകുലം ഗോപാലൻ സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ.

Read also: വർഷങ്ങൾക്കു ശേഷം ലാലേട്ടൻ പോലീസ് വേഷത്തിൽ എത്തുന്നു; ലാലേട്ടൻ -ആഷിഖ് ഉസ്മാൻ ചിത്രം ‘L365’ ഈ വർഷം ചിത്രീകരണം ആരംഭിക്കും.

ചിത്രത്തിലെ പ്രധാന താരങ്ങളെയും അണിയറപ്രവർത്തകരെയും വരും നാളുകളിൽ പ്രേക്ഷകരിലേക്കെത്തിക്കും എന്നും നിർമ്മാതാക്കൾ അറിയിച്ചു. പി ആർ ഓ പ്രതീഷ് ശേഖർ.

Story highlights- chottanikkara lakshmikkutty movie announced