ആവേശവും ഒപ്പം പ്രതീക്ഷയും വാനോളം; ‘കാന്താര ലെജൻഡ്’-ൻറെ ആദ്യ ഭാഗചിത്രീകരണം പൂർത്തിയായി.

ഋഷഭ് ഷെട്ടി രചനയും, സംവിധാനവും നിർവഹിച്ച്, അദ്ദേഹം തന്നെ ലീഡിൽ എത്തിയ ചിത്രമായിരുന്നു ‘കാന്താര’. സാധാരണ കന്നഡ സിനിമകളെ അപേക്ഷിച്ച് വളരെ ചെറിയ ബഡ്ജറ്റിൽ അന്ന് ബിഗ് സ്‌ക്രീനുകളിൽ എത്തിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ ഇതിൻറെ അണിയറപ്രവർത്തകർ പുറത്തിറക്കുകയും അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു.
ഇക്കാരണങ്ങൾ കൊണ്ടെല്ലാം തന്നെ രാജ്യമൊട്ടാകെയുള്ള സിനിമാ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് ‘കാന്താര 2’-നെ കാത്തിരിക്കുന്നത്. മൂന്ന് വർഷമാണ് ഈ ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയാക്കാനായി വേണ്ടിവന്നത്. 2022-ൽ പുറത്തിറങ്ങിയ ‘കാന്താര’യുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുക. മുൻപ് പുറത്തുവിട്ട രണ്ടാം ഭാഗത്തിൻറെ അനൗൺസ്മെന്റ് പോസ്റ്ററും ടീസറും അടക്കമുള്ളവ ട്രെൻഡിങ് ആവുകയും, ആരാധകർക്കിടയിൽ ഒരുപാട് ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരുന്നു. 16 കോടി ബജറ്റിൽ എത്തിയ ആദ്യ പതിപ്പിൽ ഋഷഭ് ഷെട്ടി അഭിനയിച്ചത് ഡബിൾ റോളുകളിൽ ആയിരുന്നു, കൂടാതെ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
Read also- കല്ലേലി കാവിലെ ഉത്സവ കൊടിയേറ്റത്തിന് ആരംഭം, ‘സുമതി വളവി’ലെ ആഘോഷ ഗാനം പ്രേക്ഷകരിലേക്ക്: ചിത്രം ആഗസ്റ്റ് ഒന്നിന് തിയേറ്ററുകളിൽ.
ആദ്യ ഭാഗത്തിൽ നിന്നും വിപരീതമായി ഇത്തവണ ഒരു വൻ ക്യാൻവാസിലാണ് ‘കാന്താര ചാപ്റ്റർ 1’ ഒരുക്കിയിരിക്കുന്നത്. ഇതിലെ സംഘട്ടന, യുദ്ധ രംഗങ്ങൾ അതിൻറെ പൂർണ്ണതയിൽ ചിത്രീകരിക്കാൻ ഇന്ത്യയിലെ തന്നെ പ്രമുഖരായ പല സ്റ്റണ്ട് മാസ്റ്റർമാരും ഒന്നിച്ചുവെന്നാണ് റിപ്പോർട്ടുകൾ. നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് ‘കാന്താര 2’വിന്റെ ചിത്രീകരണം പൂര്‍ത്തിയായിയെന്ന് ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. ഇതിൻറെ ഭാഗമായി ചിത്രത്തിന്റെ മേക്കിങ് വീഡിയോയും നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. 125 കോടി ബഡ്ജറ്റിൽ നിർമിച്ചിരിക്കുന്ന ‘കാന്താര ചാപ്റ്റർ 1’ 2025 ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തും.
Story highlights: ‘Kantara A Legend Chapter 1’ Movie Wraps Up Shooting