വർഷങ്ങൾക്കു ശേഷം ലാലേട്ടൻ പോലീസ് വേഷത്തിൽ എത്തുന്നു; ലാലേട്ടൻ -ആഷിഖ് ഉസ്മാൻ ചിത്രം ‘L365’ ഈ വർഷം ചിത്രീകരണം ആരംഭിക്കും.

July 8, 2025
Movie L365

ലാലേട്ടനെ കേന്ദ്ര കഥാപാത്രം ആക്കി ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ‘L365’ , ‘തല്ലുമാല’, ‘വിജയ് സൂപ്പർ പൗർണമി’ തുടങ്ങിയ സിനിമകളിലൂടെ നടനായും, ‘അഞ്ചാംപാതിര’ സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായിരുന്ന ഡാൻ ഓസ്റ്റിൻ തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Read also: അൽത്താഫ് സലിം-അനാർക്കലി മരിക്കാർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ഇന്നസെന്റി’ന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

കഥ- തിരക്കഥ -സംഭാഷണം ചെയ്യുന്നത് രതീഷ് രവി, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി ലാലേട്ടൻ വരുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കു ഉണ്ട്, ബിഗ് ബഡ്ജറ്റ് സിനിമ ആയിട്ടാണ് ‘L365’ അണിയറയിൽ ഒരുങ്ങുന്നത്.

Story highlights- Mohan Lal stars as a police officer in the movie L365.