ദുബായിൽ നടന്ന പ്രീമിയർ ഷോയിൽ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങൾ നേടി ‘സുമതി വളവ്’; ചിത്രം നാളെ മുതൽ തിയേറ്ററുകളിലേക്ക്

July 31, 2025
Movie Sumathi Valavu screens tomorrow

‘മാളികപ്പുറം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ‘സുമതി വളവി’ന്റെ പ്രീമിയർ ഷോ കഴിഞ്ഞ ദിവസം ദുബായ് മാളിലെ റീൽ സിനിമാസിൽ നടന്നു. മാധ്യമപ്രവർത്തകർക്കും ജി സി സിയിലെ സിനിമാ പ്രവർത്തകർക്കും പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ അതിഥികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പ്രീമിയർ ഷോയിൽ ‘സുമതി വളവി’നു ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്.പ്രീമിയർ ഷോക്ക് ശേഷം ചിത്രത്തിലെ താരങ്ങളായ അർജുൻ അശോകനും ബാലു വർഗീസും മാളവികാ മനോജ്,സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർ പ്രേക്ഷകരോടും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി.

അഭിലാഷ് പിള്ളയാണ്’ സുമതി വളവി’ന്റെ രചന നിർവഹിച്ചിരിക്കുന്നത്. രഞ്ജിൻ രാജ് സംഗീത സംവിധാനം ചെയ്യുന്ന ‘സുമതി വളവി’ലെ റിലീസ് ചെയ്ത എല്ലാ ഗാനങ്ങളും ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘സുമതി വളവി’ന്റെ ട്രെയിലർ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാണ്. കുടുംബ സമേതം തിയേറ്ററിൽ ആസ്വദിക്കാൻ സാധിക്കുന്ന ഫൺ ഹൊറർ ഫാമിലി എന്റെർറ്റൈനെർ ‘സുമതി വളവ്’ നാളെ (ആഗസ്റ്റ് 1) ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.

ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് ‘സുമതി വളവി’ന്റെ നിർമ്മാണം. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ‘സുമതി വളവി’ന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിൻ രാജും നിർവഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് ‘സുമതിവളവി’ന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്.

Read also- ‘ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്’; ‘സുമതി വളവി’ന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്.

അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെയു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് ‘സുമതി വളവി’ലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മ്യൂസിക് 24 x7 ആണ് ‘സുമതി വളവി’ന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്‌ചേഴ്‌സാണ് ‘സുമതി വളവി’ന്റെ ഓവർസീസ് വിതരണാവകാശികൾ.ശങ്കർ പി.വി ഛായാഗ്രഹണം നിർവഹിക്കുന്ന ‘സുമതി വളവി’ന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനർ: എം.ആർ. രാജാകൃഷ്ണൻ, ആർട്ട്: അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ: ബിനു ജി നായർ, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, സ്റ്റിൽസ്: രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ: ശരത് വിനു, വിഎഫ്എക്സ് : ഐഡന്റ് വിഎഫ്എക്സ് ലാബ്, പി ആർ ഓ: പ്രതീഷ് ശേഖർ.

Story highlights: The movie ‘Sumathi Valavu’ screens tomorrow