ഫഹദ് ഫാസിൽ, കല്ല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’യുടെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്ത് – ചിത്രം ഓഗസ്റ്റ് 29ന് തിയറ്ററുകളിൽ.

July 17, 2025
Fahadh Faasil’s film ‘Odum Kuthira Chadum Kuthira’

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’യുടെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. റൊമാന്റിക് കോമഡി ജോണറിലെത്തുന്ന സിനിമ ഓഗസ്റ്റ് 29നാണു തിയറ്ററുകളിൽ എത്തുന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും, സംവിധായകനുമായ, അൽത്താഫ് സലീമാണ് ചിത്രം സംവിധാനം ചെയ്യുന്നത് അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം പ്രേക്ഷകർക്ക് നൽകുന്ന ഓണ സമ്മാനം ആയിരിക്കും. ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്.

Read also- സിനിമക്കുള്ളിലെ സിനിമയുമായി മോളിവുഡ് ടൈംസ്’ പൂജ നടന്നു – നായകൻ നസ്ലിൻ

ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോൾ കൈകാര്യം ചെയുന്നു. പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെ, ആർട്ട്‌ ഡയറക്ടർ ഔസെപ് ജോൺ, കോസ്റ്റും ഡിസൈനർ മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ നിക്സൻ ജോർജ്, കളറിസ്റ്റ് രമേശ്‌ സി പി, ലിറിക്സ് സുഹൈൽ കോയ, പ്രോഡക്ഷൻ കണ്ട്രോളർ സുധർമൻ വള്ളിക്കുന്ന്, ഫിലിം കൺട്രോളർ ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീവ് സുകുമാർ,VFX സ്റ്റുഡിയോ ഡിജിബ്രിക്‌സ്, പിആർഒ എ എസ് ദിനേശ്, സ്റ്റിൽ ഫോട്ടോഗ്രഫിരോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത് മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

Story highlights: The second look poster of Fahadh Faasil’s film ‘Odum Kuthira Chadum Kuthira’ is out