വെടിക്കെട്ട് ലുക്കുമായി ബർത്ത്ഡേ ദിനത്തിൽ അർജുൻ അശോകൻ്റെ ‘ചത്ത പച്ച’യിലെ ഫസ്റ്റ് ലുക്ക്

August 24, 2025
chatha pacha movie first look

പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ‘ചത്ത പച്ച’യുടെ നായകനായ അർജുൻ അശോകിന്റെ ബർത്ത്ഡേദിനത്തിൽ ചിത്രത്തിലെ അർജുൻ്റെ ഇടിവെട്ട് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീൽ വേൾഡ് എന്റർടെയ്ൻമെന്റിന് രൂപം കൊടുത്തിരിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൗക്കത്ത് എന്നിവർക്കൊപ്പം ചിത്രത്തിന്റെ നിർമണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്.

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിങ് റെസ്ലിംഗ് കഥാപാത്രങ്ങളിൽനിന്നും ആരാധകരിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അദ്വൈത് നായർ ആണ്. സൂപ്പർ താരം മോഹൻലാലിന്റെ അനന്തരവനായ അദ്വൈതിന്റെ കന്നി സംവിധാന സംരംഭമാണിത്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Read also- ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ഭീഷ്മർ’ക്ക് തുടക്കമായി; ടൈറ്റില്‍ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ആനന്ദ് സി. ചന്ദ്രനാണ് ഛായാ​ഗ്ര​ഹണം, എഡിറ്റർ: പ്രവീൺ പ്രഭാകർ, ബിജിഎം: മുജീബ് മജീദ്, രചന: സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, വസ്ത്രാലങ്കാരം: മെൽവി, മേക്കപ്പ്: റോണക്സ് സേവ്യർ, ആർട്ട്: സുനിൽ ദാസ്, സ്റ്റണ്ട്: കലൈ കിങ്സ്റ്റൺ, വാർത്താ പ്രചരണം: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിജിറ്റൽ പ്രൊമോഷൻ: ഒബ്സ്ക്യൂറ എന്റർടൈൻമെൻറ് .

Story highlights: Birthday special arjun ashokan’s movie ‘chatha pacha’ first look poster out