പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

August 19, 2025

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടുവെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സൗത്ത് സ്റ്റുഡിയോസിൽ ഇന്ത്യയിലെ 29-ാമത് ഡോൾബി അറ്റ്‌മോസ് തിയേറ്റർ മിക്സ് ഫെസിലിറ്റിയുടെ ലോഞ്ച് ആണ് ചിങ്ങം 1ന് നടന്നത്.

ഈ അത്യാധുനിക സൗകര്യം, പ്രേക്ഷകർക്ക് മനോഹരമായ ശ്രെവ്യാ അനുഭവവും ദൃശ്യാനുഭവത്തിന് കൂടുതൽ ജീവൻ പകരാനും സഹായിക്കും.ഓരോ ഫ്രെയിമും അത് ആവശ്യപ്പെടുന്ന രീതിയിൽ കൂടുതൽ മനോഹരമായും ഓരോ വികാരവും കൂടുതൽ ആഴത്തിലും അനുഭവിക്കാൻ കഴിയും.

Read also – ഫൈറ്റ് ദ നൈറ്റ്; ഗബ്രി ആദ്യമായി സിനിമക്കായിപാടുന്നു;’നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ആന്തം പുറത്ത്

സൗത്ത് ഇന്ത്യയിലെ തന്നെ പ്രസിദ്ധനായ സൗണ്ട് ഡിസൈനർ എം.ആർ രാജാകൃഷ്ണൻ, സൗണ്ട് എൻജിനീയറായ അജിത് ജോർജ്ജ്,വിക്കി തുടങ്ങിയവരും, ഡോൾബിയുടെ ഭാരവാഹികളും ചടങ്ങിൽസന്നിഹിതരായിരുന്നു.കൂടാതെ സംവിധായകനായ ബിന്റോ സ്റ്റീഫൻ, കേരള ഫിലിം പ്രൊഡ്യൂസർ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായ ആൽവിൻ ആന്റണി, തുടങ്ങി സിനിമാരംഗത്തെ പല പ്രമുഖരും പങ്കെടുത്തു.വാർത്താപ്രചരണം- ബ്രിങ് ഫോർത്ത്.

Story highlights: Listin Stephen opens Dolby Atmos Mix Facility in Kochi.