ശ്രീനാഥ്‌ ഭാസി പ്രധാനവേഷത്തിലെത്തുന്ന ‘പൊങ്കാല’യുടെ വെടിക്കെട്ട് ടീസർ റിലീസ് ചെയ്തു

August 21, 2025
Pongala movie teaser out

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ എത്തുന്ന ‘പൊങ്കാല’യുടെ ടീസർ റിലീസ് ചെയ്തു . വൈപ്പിൻ ഹാര്ബറിന്റെ പശ്ചാത്തത്തിൽ ചിത്രീകരിച്ച ചിത്രത്തിന്റെ കിടിലോസ്‌കി ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു . ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ചിത്രീകരിച്ച ചിത്രത്തിന്റെ ടീസർ കണ്ടപ്പോൾ മുതൽ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ .

ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ, ചെറായി ഭാഗങ്ങളിലായിരുന്നു. എ.ബി. ബിനിൽ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന സിനിമ ഗ്ലോബൽ പിക്ചേഴ്സ് എൻ്റർടെയ്ന്‍മെന്റിന്റെ ബാനറിൽ ദീപു ബോസും അനിൽ പിള്ളയും നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഡോണ തോമസ് ലൈൻ പ്രൊഡ്യൂസർ പ്രജിത രവീന്ദ്രൻ. മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, ചിത്രം ഉടൻ തിയേറ്ററിൽ എത്തും

Story highlights: Malayalam Movie Pongala’s Teaser released.