സോഷ്യൽ മീഡിയയിൽ വൈറലായി ‘മേനേ പ്യാർ കിയ’ യുടെ ഇടിവെട്ട് ടീസർ

കേരളക്കരയെ ത്രില്ലടിപ്പിക്കാനായി സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’യുടെ തകർപ്പൻ ടീസർ റിലീസ് ചെയ്തു. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജുൻ, ജഗദീഷ്ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലെർ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന ടീസർ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. തീർച്ചയായും ഓണത്തിന് തിയറ്ററിൽ വമ്പൻ കൈയ്യടികൾ ലഭിക്കാൻ സാധ്യതയുള്ള സിനിമയായിരിക്കും ‘മേനേ പ്യാർ കിയ’ എന്ന് ടീസർ ഉറപ്പ് നൽകുകയാണ്.
ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന, ജീവിൻ റെക്സ, ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ ഫൈസൽ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ‘മേനേ പ്യാർ കിയ’ചിത്രത്തിൽ ഡോൺപോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്: കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിനു നായർ.
Read also- മോഹൻലാലിനും ഫഹദ് ഫാസിലിനുമൊപ്പം ഓണം കളറാക്കാൻ ഹൃദു ഹറൂണും.
സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, സംഘട്ടനം: കലൈ കിംങ്സൺ, പശ്ചാത്തല സംഗീതം: മിഹ്റാജ് ഖാലിദ്, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, കലാസംവിധാനം: സുനിൽ കുമാരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കോസ്റ്റ്യൂംസ്: അരുൺ മനോഹർ, പ്രൊജക്റ്റ് ഡിസൈനർ: സൗമ്യത വർമ്മ,
വരികൾ: മുത്തു, ഡിഐ: ബിലാൽ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ: അശ്വിൻ മോഹൻ, ഷിഹാൻ മുഹമ്മദ്,വിഷ്ണു രവി, സ്റ്റിൽസ്: ഷൈൻ ചെട്ടികുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: വിനോദ് വേണുഗോപാൽ, ആന്റണി കുട്ടമ്പുഴ, ഡിസൈൻ: യെല്ലോ ടൂത്ത്സ്, വിതരണം: സ്പയർ പ്രൊഡക്ഷൻസ്, അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബൂഷൻ ഹെഡ്: പ്രദീപ് മേനോൻ, ഓൺലൈൻ ഒബ്സ്ക്യൂറ,
പി ആർ ഒ: എ എസ് ദിനേശ്, ശബരി.
Story highlights: Movie Maine Pyar Kiya Official Teaser out