ഈ ഓണം കളർഫുൾ ആക്കാൻ അവർ എത്തുന്നു; ‘ഓടും കുതിര ചാടും കുതിര’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ഓണത്തിനിറങ്ങുന്ന സിനിമകളിൽ പ്രേക്ഷകർക്ക് തിയേറ്ററിൽ പോയി ആഘോഷിച്ചു കാണാൻ കഴിയുന്ന ഫൺ ഫാമിലി മൂവി ആയിരിക്കും ‘ഓടും കുതിര ചാടും കുതിര’ . ചിരിക്കാനും ആഘോഷിക്കാനും ആഗ്രഹിക്കുന്നവർക്ക് ഓണം നാളുകളിൽ കുടുംബങ്ങളോടൊപ്പം ചിരിച്ചുല്ലസിക്കാൻ കഴിയുന്ന ഒരു ഫുൾ പാക്‌ഡ് മൂവി കേരളം മുഴുവൻ ബുക്കിങ് തുടങ്ങി.
Read also- സോഷ്യൽ മീഡിയയെ ത്രസിപ്പിച്ച് ‘ഓടും കുതിര ചാടും കുതിര’യുടെ ട്രെയിലർ
കുടുംബ പ്രേക്ഷരുടെ ഇഷ്ട താരങ്ങളായ കല്യാണി, ഫഹദ് ഫാസിൽ , ലാൽ ,സുരേഷ് കൃഷ്ണ ,വിനയ് ഫോർട്ട് തുടങ്ങി ഒട്ടനേകം താരങ്ങൾ സിനിമയിൽ ഉണ്ട് . ഇത് കൂടാതെ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന സിനിമയ്ക്ക് ശേഷം സംവിധായകനും നടനുമായ അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത് . എലാ തരത്തിലുമുള്ള ആരാധകരെയും തൃപ്തിപ്പെടുത്താൻ കഴിയുന്ന ഒരു നല്ല സിനിമയായിരിക്കും എന്ന ഉറപ്പാണ് ട്രെയ്‌ലർ നൽകുന്നത് അപ്പോൾ ഈ ഓണം ‘ഓടും കുതിര ചാടും കുതിര’യ്‌ക്കൊപ്പം .
Story highlights: Odum Kuthira Chaadum Kuthira’ gallops into theatres this Aug 29th ticket Bookings open