ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം – കാളിദാസ് ജയറാം ചിത്രം ‘ആശകൾ ആയിരം’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു

August 18, 2025
Movie Aashakal Aayiram

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നചിത്രം ‘ആശകൾ ആയിരത്തി’ന്റെ ചിത്രീകരണം ഇന്ന് കൊച്ചിയിൽ ആരംഭിച്ചു. കാക്കനാട് മാവേലിപുരത്ത് ഓണം പാർക്കിൽ നടന്ന പൂജാ ചടങ്ങുകൾക്ക് ശേഷം കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ആശകൾ ആയിരത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ. ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി എന്നിവരാണ്.

‘ആശകൾ ആയിരം’ ചിത്രത്തിൽ ജയറാം, കാളിദാസ് ജയറാം, ആശാ ശരത്, ഇഷാനി, ആനന്ദ് മന്മദൻ, ഷിൻഷാ തുടങ്ങിയ താരങ്ങളും മറ്റു യുവപ്രതിഭകളും അണിനിരക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി: സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ് ഡിസൈനർ: ബാദുഷാ.എൻ.എം, കഥ, തിരക്കഥ: അരവിന്ദ് രാജേന്ദ്രൻ, ജൂഡ് ആന്റണി ജോസഫ്, എഡിറ്റർ: ഷഫീഖ് പി വി, മ്യൂസിക്: സനൽ ദേവ്, ആർട്ട്: നിമേഷ് താനൂർ, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്,സ്റ്റിൽസ്: ലെബിസൺ ഗോപി, പി ആർ ഓ: പ്രതീഷ് ശേഖർ എന്നിവരാണ്.

Read also- വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി; ‘കളങ്കാവൽ’ പുത്തൻ പോസ്റ്റർ പുറത്ത്

മലയാളം, തമിഴ് സിനിമാ മേഖലയിൽ കലാ മൂല്യമുള്ളതും താരസമ്പന്നമായ നിരവധി ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ നിർമ്മാണത്തിൽ അണിയറയിൽ ഒരുങ്ങുന്നത്. എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘കില്ലർ’, സുരേഷ്‌ ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’, ജയസൂര്യ നായകനാകുന്ന ‘കത്തനാർ’, ദിലീപ് നായകനാകുന്ന ‘ഭ.ഭ.ബ’ എന്നിവയോടൊപ്പം കാളിദാസ്- ജയറാം ചിത്രം ‘ആശകൾ ആയിരവും’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമെന്നുറപ്പാണ്.

Story highlights: The father-son duo of Jayaram and Kalidas has started filming their new movie