ജോജു ജോർജ്- ഷാജി കൈലാസ് ആക്ഷൻ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു

August 18, 2025
Varavu movie title poster released

ആക്ഷൻ ത്രില്ലർ ചിത്രങ്ങളുടെ അമരക്കാരനായ ഷാജി കൈലാസും മലയാള സിനിമയിലെ കരുത്തുറ്റ നടനായ ജോജു ജോർജും ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ‘വരവി’ന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. “റിവഞ്ച് ഈസ്‌ നോട്ട് എ ഡേർട്ടി ബിസിനസ്‌” എന്ന ടാഗ്‌ലൈനുമായി എത്തിയിരിക്കുന്ന പോസ്റ്റർ തന്നെ ചിത്രമൊരു മാസ്സ്, ആക്ഷൻ എന്റെർറ്റൈനെർ ആയിരിക്കുമെന്ന് ഉറപ്പു തന്നിരിക്കുകയാണ് . മലയാളത്തിൽ ആദ്യമായി ഒരു സിനിമയിൽ 4 ഫൈറ്റ് മാസ്റ്റേഴ്സ് ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട് .

Read also- ‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ചിദംബരവും ‘ആവേശത്തി’ന് ശേഷം ജിത്തു മാധവൻ തിരക്കഥ ഒരുക്കുന്ന ചിത്രം ‘ബാലൻ’

ഷാജി കൈലാസിന്റെ സംവിധാനവും, ജോജുവിന്റെ മാസ്സ് ത്രില്ലർ അഭിനയവും കൂടെ ആകുന്നതോടെ സംഭവം തീപ്പൊരി പാറും എന്നതിൽ ഒരു സംശയവും വേണ്ട. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എ.കെ. സാജനാണ്. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാണം ജോമി ജോസഫ് ആണ്‌ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ തന്നെ രക്തച്ചുവപ്പിൽ ‘വരവ്’ എന്ന തലക്കെട്ട് തന്നെ സിനിമയുടെ ആക്ഷൻ ത്രില്ലർ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. മൂന്നാർ ,മറയൂർ ,കാന്തല്ലൂർ ,തേനി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻസ് . സംഗീതം: സാം സി.എസ്. ഛായഗ്രഹണം: സുജിത് വാസുദേവ്, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, ആർട്ട്: സാബു റാം ആക്ഷൻ: ഫീനിക്സ് പ്രഭു, കലയ് കിങ്സൺ, മാർക്കറ്റിംഗ്: ബ്രിങ്ഫോർത്ത്, പി ആർ ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പ്രൊമോഷൻ: ഒബ്സ്ക്യൂറ.

Story highlights: Title poster of Joju George-Shaji Kailas action film has released