ടൈംസ് സ്ക്വയറിൽ ഓണാശംസകളുമായി കഥകളി വേഷത്തിൽ ‘ആശാൻ’; ഏറ്റെടുത്ത് അമേരിക്കൻ മലയാളികൾ

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഓണാശംസകളുമായി കഥകളി വേഷത്തിലെത്തി ‘ആശാൻ’. ഗപ്പി സിനിമാസിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ആശാൻ’ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ഇന്ദ്രൻസിന്‍റെ കഥകളി വേഷത്തിലുള്ള വീഡിയോയാണ് ടൈംസ് സ്ക്വയറിൽ അമേരിക്കൻ മലയാളികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് സിനിമയുടെ അണിയറപ്രവർത്തകർ അവതരിപ്പിച്ചത്. അമേരിക്കൻ മലയാളികൾ ആവേശപൂർവ്വമാണ് ഈ വീഡിയോ ഏറ്റെടുത്തത്.
സൂപ്പർ ഹിറ്റായ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ആശാൻ’, ‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോൺപോള്‍ ജോര്‍ജ്ജ് എഴുതി സംവിധാനം ചെയ്യുന്നതാണ്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂർണ്ണമായും നർമ്മത്തിൽ ചാലിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഡ്രാമഡി എന്ന ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. നൂറ്റമ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഉത്രാട ദിനത്തിൽ ഇന്ദ്രൻസ് കഥകളി വേഷത്തിൽ എത്തിയ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു. ഗപ്പി സിനിമാസിന്‍റെ പുതിയ ചിത്രത്തിലെ ഇന്ദ്രൻസിന്‍റെ ലുക്കാണ് ഇതെന്ന തരത്തിൽ ചർച്ചകള്‍ സിനിമാഗ്രൂപ്പുകളിലടക്കം നടന്നിരുന്നു. അതിന് പിന്നാലെ ‘ആശാൻ’ ടൈറ്റിൽ ലുക്ക് പുറത്തുവന്നതോടെ പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിച്ചു. സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍ ആരൊക്കെയായിരിക്കും എന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും പുറത്തുവിട്ടിട്ടില്ല.
Read also- ശ്രീനാഥ് ഭാസി ചിത്രം ‘G1’ന് തുടക്കമായി
ജോൺപോള്‍ ജോര്‍ജ്ജ്, അന്നം ജോൺപോള്‍, സുരാജ് ഫിലിപ്പ് ജേക്കബ്ബ് എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കള്‍. ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജശേഖരൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, സെൻടൽ പിക്ചേഴ്സാണ് വിതരണം. ഫാർസ് ഫിലിംസാണ് ഓവർസീസ് പാർട്നർ. വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്. പി ആർ ഓ: ഹെയിൻസ്
Story highlights: Aashan movie Celebrates Onam in New York’s Times Square with Traditional Kathakali Costume