അർജുൻ സർജ- ഐശ്വര്യ രാജേഷ് ചിത്രം ‘മഫ്തി പോലീസ്’ ടീസർ പുറത്ത്

September 20, 2025
Action King Arjun & Aishwarya Rajesh 'Mufti Police' Official Teaser out.

അർജുൻ സർജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണൻ രചിച്ചു സംവിധാനം ചെയ്ത ‘മഫ്തി പോലീസ്’ ടീസർ പുറത്ത്. ജി എസ് ആർട്സിന്റെ ബാനറിൽ ജി അരുൾകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. “ബ്ലഡ് വിൽ ഹാവ് ബ്ലഡ്” എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നത്. സംവിധായകൻ ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമാണിത് എന്ന സൂചനയാണ് ടീസർ നൽകുന്നത്.

നിയമത്തെ നീതിയാൽ മറികടക്കാം, നീതിയെ ധാർമികത കൊണ്ട് മറികടക്കാം, എങ്കിലും അന്തിമ കണക്കുകൂട്ടലിൽ ധാർമികത മാത്രമേ വിജയിക്കൂ എന്ന സിദ്ധാന്തത്തിൽ ഊന്നിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. അർജുനൻ്റെ ആക്ഷൻ മികവും, ഐശ്വര്യ രാജേഷിൻ്റെ സൂക്ഷ്മമായ അഭിനയ മികവും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നും ടീസർ കാണിച്ചു തരുന്നു. സസ്‌പെൻസിനൊപ്പം വൈകാരികമായ തീവ്രതയും ഉൾപ്പെടുത്തിയ ചിത്രം സ്റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത്. ബിഗ് ബോസ് ഫെയിം അഭിരാമി, രാംകുമാർ, ജി.കെ. റെഡ്ഡി, പി.എൽ. തേനപ്പൻ, ലോഗു, എഴുത്തുകാരനും നടനുമായ വേല രാമമൂർത്തി, തങ്കദുരൈ, പ്രാങ്ക്സ്റ്റർ രാഹുൽ, ഒ.എ.കെ. സുന്ദർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

Read also- പ്രവാസി മലയാളികളുടെ ഓണാഘോഷം; പ്രാഥമികമത്സരങ്ങൾ സെപ്തംബർ 21 നു നടക്കും

ചിത്രത്തിൻ്റെ ഓഡിയോ, ട്രെയ്‌ലർ, റിലീസ് തീയതി എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വിടും. കോ പ്രൊഡ്യൂസർ: ബി വെങ്കിടേശൻ, എക്സികുട്ടീവ് പ്രൊഡ്യൂസർ: രാജ ശരവണൻ, ഛായാഗ്രഹണം: ശരവണൻ അഭിമന്യു, സംഗീതം: ഭരത് ആശീവാഗൻ, എഡിറ്റിംഗ്: ലോറൻസ് കിഷോർ, ആർട്ട്: അരുൺശങ്കർ ദുരൈ, ആക്ഷൻ: കെ ഗണേഷ് കുമാർ, വിക്കി, ഡയലോഗ്: നവനീതൻ സുന്ദർരാജൻ, വരികൾ: വിവേക്, തമിഴ് മണി, എം സി സന്ന, വസ്ത്രാലങ്കാരം: കീർത്തി വാസൻ, വസ്ത്രങ്ങൾ: സെൽവം, മേക്കപ്പ്: കുപ്പുസാമി, പ്രൊഡക്ഷൻ എക്സികുട്ടീവ്: എം സേതുപാണ്ഡ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: പി സരസ്വതി, സ്റ്റിൽസ്: മിലൻ സീനു, പബ്ലിസിറ്റി ഡിസൈൻ:ദിനേശ് അശോക്, പിആർഒ: ശബരി

Story highlights: Action King Arjun & Aishwarya Rajesh ‘Mufti Police’ Official Teaser out.