അജു വർഗീസിന്റെ പ്രണയ ഗാനം ‘ആമോസ് അലക്സാണ്ടർ’ ലെ ആദ്യ വീഡിയോഗാനം പുറത്ത്

പൂർണ്ണമായും ഡാർക്ക് ക്രൈം ത്രില്ലർ ജോണറിൽ അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്ത് മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിച്ച ‘ആമോസ് അലക്സാണ്ടർ’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. കനിമൊഴിയേ എന്നോ എന്നിൽ നിറയഴകായ് വന്നു മെല്ലേ.. എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രശാന്ത് മാധവ് രചിച്ച് മിനി ബോയ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് സിനോപോളാണ്. ഉദിത് നാരായണൻെറതുപോലെ തോന്നിക്കുന്ന ശബ്ദത്തിൽ വന്ന ഒരു ഗാനം എന്ന രീതിയിൽ പാട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി. പ്രശസ്ത കീബോർഡ് ആർട്ടിസ്റ്റ് കൂടിയാണ് ഗായകനായ സിനോപോൾ. സുജാത മോഹൻ, നരേഷ് അയ്യർ, ദീപക് നായർ തുടങ്ങിയവരുടെ പാട്ടുകളും ചിത്രത്തിലുണ്ട്. ആകെ അഞ്ച് ഗാനങ്ങളാണ് ഉള്ളത്. ചിത്രത്തിലെ ഈ ഗാനരംഗത്തിൽ അജു വർഗീസും പുതുമുഖം താരാ അമലാ ജോസഫുമാണ് അഭിനയിച്ചിരിക്കുന്നത്.
അജു വർഗീസിൻ്റെ ഒരു പ്രണയമാണ് ഈ ഗാന രംഗത്തിൽ കൂടി അവതരിപ്പിക്കുന്നത്.
അഭിനയ രംഗത്ത് ഇത്രയും കാലമായിട്ടും ഒരു പ്രണയ രംഗത്തിൽ അജു അഭിനയിക്കുന്നത് ഇതാദ്യമാണ്. ഒരു മീഡിയാ പ്രവർത്തകനായിട്ടാണ് അജു വർഗീസ് ഈ ചിത്രത്തിലെത്തുന്നത്. മാധ്യമപ്രവർത്തനത്തിനിടയിലാണ് ആമോക്സാണ്ടറെ ഇയാൾ കണ്ടു മുട്ടുന്നത്. പിന്നീടുണ്ടാവുന്ന അവിചാരിത സംഭവങ്ങളാണ് ‘ആമോസ് അലക്സാണ്ടർ’ലൂടെ പറയുന്നത്. ജാഫർ ഇടുക്കിയാണ് ‘ആമോസ് അലക്സാണ്ടർ’ എന്ന അതിശക്തമായതും അസാധാരണവുമായകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കലാഭവൻ ഷാജോൺ,ഡയാനാ ഹമീദ്, സുനിൽ സുഗത ശ്രീജിത്ത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല, എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.കഥ അജയ് ഷാജി: പ്രശാന്ത് വിശ്വനാഥൻ, ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ, സംഗീതം: മിനി ബോയ്.
Read also- ‘ഭൂത ഗാന’വുമായി വേടൻ; ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സി’ലെ പുതിയ ഗാനം പുറത്ത്
ഛായാഗ്രഹണം: പ്രമോദ് കെ. പിള്ള, എഡിറ്റിംഗ്: സിയാൻ ശ്രീകാന്ത്, കലാസംവിധാനം: കോയാസ്, മേക്കപ്പ്: നരസിംഹസ്വാമി, കോസ്റ്റ്യും ഡിസൈൻ: ഫെമിനജബ്ബാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: ജയേന്ദ്ര ശർമ്മ, ക്രിയേറ്റീവ് ഹെഡ്: സിറാജ് മൂൺ ബീം, സ്റ്റുഡിയോ ചലച്ചിത്രം, പ്രൊജക്ട് ഡിസൈൻ: സുധീർ കുമാർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ ഹെഡ്: രജീഷ് പത്തംകുളം, പ്രൊഡക്ഷൻ മാനേജർ: അരുൺ കുമാർ. കെ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: മുഹമ്മദ്.പി.സി, തൊടുപുഴയിലും പരിസരങ്ങളിലും, രാജസ്ഥാൻ, ദില്ലി, കാശ്മീർ തുടങ്ങി രാജ്യത്തിലെ 14 സംസ്ഥാനങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പി ആർ ഓ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് അനിൽ വന്ദന. ചിത്രം നവംബർ ആദ്യം തിയറ്ററുകളിൽ എത്തും.
Story highlights: Aju Varghese’s new movie ‘Amoz Alexander’ Kani Mozhiye Video Song out