‘മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം’; ബേസിൽ ജോസഫ് ഡോക്ടർ അനന്തു ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്

September 17, 2025
Casting Call for Basil Joseph & Dr. Anandu new movie

നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. “മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം” എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത് വിട്ടിരിക്കുന്നത്.

18 മുതൽ 26 വയസ്സ് വരെ പ്രായമുള്ള യുവതി – യുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർ അവരുടെ ഫോട്ടോസ്, 1 മിനിറ്റിൽ കവിയാത്ത പെർഫോമൻസ് വീഡിയോ എന്നിവ ഒക്ടോബർ 10 നുള്ളിൽ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാൻ ആണ് കാസ്റ്റിംഗ് കോളിൽ നിർദേശിച്ചിരിക്കുന്നത്.

Read also- മോഹൻലാലിൻറെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ സെപ്റ്റംബർ 18ന്; അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. രണ്ട് ദിവസം മുമ്പ് തൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ലോഗോ ലോഞ്ച് ചെയ്യവെയാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബേസിൽ വെളിപ്പെടുത്തിയത്. താൻ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിൽ, ബേസിൽ അഭിനയിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ, ചിത്രത്തിൻ്റെ താരനിര, സങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ വൈകാതെ പുറത്ത് വിടും. പിആർഒ: വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ

Story highlights: Casting Call for Basil Joseph & Dr. Anandu new movie