ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിന്റെ പ്രമോ പുറത്തു വിട്ട് രവി മോഹൻ

September 11, 2025
Debut Directorial Produced by RaviMohanStudios promo out

മൂന്ന് വമ്പൻ സിനിമകളുടെ അനൗൺസ്മെൻ്റോടു കൂടെ ലോഞ്ച് ചെയ്ത ആക്ടർ രവി മോഹന്റെ പ്രൊഡക്ഷൻ ഹൌസ്, രവി മോഹൻ സ്റ്റുഡിയോസ് കഴിഞ്ഞ മാസം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അന്ന് തന്നെ താൻ ആദ്യമായി ഡയറക്ടർ ആവാൻ പോവുന്നു എന്ന വാർത്തയും അദ്ദേഹം അറിയിച്ചിരുന്നു. രവി മോഹൻ സംവിധായകൻ ആയി തുടക്കം കുറിക്കുന്നത് യോഗി ബാബുവിനെ നായകനാക്കി ഉള്ള ‘ആൻ ഓർഡിനറി മാൻ’ എന്ന ചിത്രത്തിലൂടെ ആണ്.

പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ച് ഇവന്റിൽ അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനും കൂടി ആയ മോഹൻ രാജ, ആക്ടർ ശിവകാർത്തികേയൻ, ആക്ടർ കാർത്തി, ഡോ. ശിവരാജ്‌കുമാർ, ജെനീലിയ തുടങ്ങിയവർ പങ്കെടുത്തിരുന്നു. ‘കോമാളി’ സിനിമയുടെ ഷൂട്ടിങ് സമയത്ത് തന്നെ തന്റെ ആദ്യ സിനിമയിലെ നായകൻ ആയി തന്നെ ക്ഷണിക്കുമെന്ന് രവി മോഹൻ പറഞ്ഞിരുന്നതായി യോഗി ബാബു ഈ സന്തോഷ വേളയിൽ പങ്കുവെച്ചിരുന്നു, രവി മോഹൻ ആഗ്രഹം നിറവേറി കണ്ടതിൽ തന്റെ സന്തോഷം അറിയിക്കാനും യോഗി ബാബു മറന്നില്ല.

Read also- പാർവതി ആദ്യമായി പോലീസ് വേഷത്തിൽ; ‘ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ‘ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

രവി മോഹന്റെ പിറന്നാൾ ദിനമായ സെപ്റ്റംബർ 10 നു തന്നെ അദ്ദേഹത്തിന്റെ കന്നി സംവിധാന സംരംഭത്തിന്റെ പ്രെമോ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിൻ്റെ അണിയറപ്രവർത്തകരെയും കാസറ്റ് മെംബേർസ്നേയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരും. ഛായാഗ്രഹണം: ജെയ് ചറോല,
സംഗീതം: ഹൈഡ്രോ, എഡിറ്റിംഗ് : പ്രദീപ് ഇ രാഘവ്

Story highlights: Debut Directorial Produced by RaviMohanStudios promo out