ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്

September 27, 2025
Flowers AKCAF Ponnanakazhcha 2025

ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടിൽ നിന്നും 27 അമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മാതൃവന്ദനമാണ് പൊന്നോണകാഴ്ചയുടെ ഏറ്റവും വലിയ പ്രത്യേകത. ഇതിനായിഅമ്മമാർ കഴിഞ്ഞ ദിവസം ​ദുബായിലെത്തി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഞായറാഴ്ചയാണ് പ്രവാസികൾ ആകാംഷയയോടെ കാത്തിരിക്കുന്ന പരിപാടി നടക്കുക. രാവിലെ 8 മണിയോടുകൂടി പൊന്നോണകാഴ്ചയുടെ തിരശീലയുയരും. തുടർന്ന് വിവിധ കോളജ് അലുമ്‌നി മെമ്പർമാർക്കായുള്ള അത്തപൂക്കള മത്സരം , സിനിമാറ്റിക് ഡാൻസ് , പായസം കോമ്പിറ്റീഷൻ , പുരുഷ കേസരി , ട്രഡീഷണൽ ഗെയിംസ്, മലയാളി മങ്ക മത്സരം , കിഡ്സ് ഫാഷൻ ഷോ, കൊളേജുകളുടെ സാംസ്‌കാരിക ഘോഷയാത്ര മത്സരം , കുട്ടികൾക്കായി പെയിന്റിങ് – ചിത്ര രചനാ മത്സരങ്ങൾ എന്നിവ അരങ്ങേറും.

തുടര്ന്ന് നടക്കുന്ന ഓണസദ്യയിൽ ഏകദേശം പതിനായിരം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടിൽ നിന്നും 27 അമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മാതൃവന്ദനമാണ് പൊന്നോണകാഴ്ചയുടെ ഏറ്റവും വലിയ പ്രത്യേകത. കേരളത്തിലെ വിവിധ ജില്ലകർത്തിാളിൽ നിന്നുമാണ് അമ്മമാരെത്തുന്നത്. തുടർച്ചയായി ഇത് മൂന്നാം വർഷമാണ് അക്കാഫ് ഇത്തരത്തിലുള്ള വേറിട്ടൊരു പരിപാടിയുമായി മുന്നോട്ട് വരുന്നത്. വർഷങ്ങളായി ഈ പ്രവാസഭൂമിയിൽ വിയർപ്പൊഴുക്കുന്ന അർഹരായ പ്രവാസികളുടെ ഒരിക്കലും നടക്കാത്ത സ്വപ്നമാണ് അക്കാഫ് അസോസിയേഷൻ മുൻകൈയെടുത്ത് സാക്ഷാൽക്കരിക്കുന്നത്. വലിയ സന്തോഷമുണ്ടെന്ന് അമ്മമാർപറഞ്ഞു.

വൈകുന്നേരം നടക്കുന്ന സാംസ്കാരിക സദസ്സിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ , ഫ്ലവേഴ്സ് ടി വി – 24 ന്യൂസ് ചാനൽ മാനേജിങ് ഡയറക്ടർ ആർ. ശ്രീകണ്ഠൻ നായർ, ചലച്ചിത്ര താരം ഷെയ്ൻ നിഗം എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കെ എസ് ഹരിശങ്കർ, ചിന്മയി ശ്രീപാദ, സ്റ്റീഫൻ ദേവസ്സി എന്നിവരുടെ നേതൃത്വത്തിലുള്ള ബാൻഡിന്റെ സംഗീത നിശയും, ദീപ്തി സതി, പാരീസ് ലക്ഷ്മി എന്നിവരുടെ നൃത്ത ശില്പവും ആഘോഷത്തിന് മാറ്റു കൂട്ടും.

Story highlights: Dubai gears up for Flowers AKCAF Ponnanakazhcha 2025