നെഗറ്റീവുകൾ മായുന്നു.. കണ്ടവർ പറയുന്നു ഇത് ഓണത്തിന് ഫാമിലിയ്ക്ക് പറ്റിയ സിനിമ

September 1, 2025
Odum kuthira chaadum kuthira running successfully.

ഓണപ്പടങ്ങൾ കാത്തിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ സിനിമയാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ് സലീം സംവിധാനം ചെയ്ത ഫഹദ് ഫാസിൽ കല്യാണി ചിത്രമായ ‘ഓടും കുതിര ചാടും കുതിര’. ചിത്രം തിയേറ്ററിൽ എത്തിയതിനു പിന്നാലെ ആരൊക്കെയോ പ്രത്യേക താല്പര്യാർത്ഥം നെഗറ്റീവ് റിവ്യൂകൾ പറഞ്ഞു ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചിരുന്നു എന്നാൽ സിനിമകണ്ട് ഇഷ്ടപ്പെട്ടവരുടെ മൗത്ത് പബ്ലിസിറ്റി കൊണ്ട് സിനിമ ഇപ്പോൾ നല്ല അഭിപ്രായം നേടി മുന്നേറുകയാണ്.

Read also- ധീരമായ കാൽ വെയ്പ്പുമായി ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്; ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിച്ച് ‘ലോക’

പ്രമുഖ സിനിമ ഗ്രൂപ്പുകളിൽ വരെ നെഗറ്റീവ് നിറഞ്ഞിരുന്നു. എന്നാൽ സിനിമ കണ്ടു ഇറങ്ങുന്ന ജനങ്ങൾ പോസിറ്റീവ് റെസ്പോൺസുകൾ കൊണ്ട് നിറച്ചപ്പോൾ കഥ മാറി. സിനിമ തുടങ്ങിയത് മുതൽ അവസാനം വരെ ചിരിയാണ് കുറെ വട്ടുള്ള കഥാപാത്രങ്ങൾ ആണ് സിനിമയിൽ ഉള്ളത് അവരുടെ കോമഡികൾ എല്ലാം വർക്കൗട്ട് ആയതുകൊണ്ട് തന്നെ സിനിമ ഇപ്പോൾ ഏറ്റെടുത്തു കഴിഞ്ഞു. ഓണത്തിന് ഇറങ്ങിയ സിനിമ കളിൽ ഫാമിലിയ്ക്ക് തിയേറ്ററിൽ പോയി കാണാൻ കഴിയുന്ന ചിരിപ്പടം ‘ഓടും കുതിര ചാടും കുതിര’യാണ്.

Read also: Odum kuthira chaadum kuthira running successfully.