‘ലോർഡ് മാർക്കോ’ ആവാൻ യാഷ് എത്തുന്നു എന്ന് അഭ്യൂഹം; പുതിയ ചിത്രവുമായി ക്യൂബ്സ് എന്ററൈൻമെൻറ്- ഹനീഫ് അദനി ടീം

September 18, 2025
The blockbuster action flick 'Marco' is set for a sequel, but with a big twist

പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ‘മാർക്കോ’ ക്ക് ശേഷം ക്യൂബ്സ് എന്ററൈൻമെൻറ്- ഹനീഫ് അദനി ടീം വീണ്ടും ഒന്നിക്കുന്നു. ക്യൂബ്സ് എന്ററൈൻമെൻറ് ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പേര് ‘ലോർഡ് മാർക്കോ’ എന്നാണെന്ന് ചിത്രത്തിന്റെ ചേംബർ ഓഫ് കൊമേഴ്സിലെ രെജിസ്ട്രേഷൻ രേഖകൾ വ്യകതമാക്കുന്നു. വമ്പൻ മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയി മാർക്കോയെയും വെല്ലുന്ന കാൻവാസിൽ ആണ് ‘ലോർഡ് മാർക്കോ’ ഒരുക്കാൻ പോകുന്നതെന്നാണ് സൂചന.

Read also- ‘മാ വന്ദേ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ നായകൻ ഉണ്ണി മുകുന്ദൻ

കന്നഡ സൂപ്പർ താരം യാഷ് ചിത്രത്തിൽ നായകനായി എത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ടെങ്കിലും ചിത്രത്തിലെ നായകൻ ആരായിരിക്കുമെന്ന ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വയലന്റ് ആക്ഷൻ ചിത്രമായാണ് ഹനീഫ് അദനി- ക്യൂബ്സ് എന്റർടൈൻമെന്റ് ടീം ‘മാർക്കോ’ ഒരുക്കിയത്. അതിന്റെ പതിന്മടങ്ങു മുകളിൽ നിൽക്കുന്ന സിനിമാനുഭവം സമ്മാനിക്കാനാണ് ‘ലോർഡ് മാർക്കോ’ എന്ന ചിത്രത്തിലൂടെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദും സംവിധായകൻ ഹനീഫ് അദനിയും ലക്ഷ്യമിടുന്നത്.

Story highlights: The blockbuster action flick ‘Marco’ is set for a sequel, but with a big twist